രജനികാന്ത് ഇടപെട്ടു, വാശി മറന്ന് ഒന്നിക്കാൻ കമൽ ഹാസനും ശങ്കറും: ലൈക്കയ്ക്ക് ശാപമോക്ഷം

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വിക്രം എന്ന ലോകേഷ് കനഗരാജ് ചിത്രത്തിലൂടെ 2022ലാണ് കമൽ ഹാസൻ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയത്. തമിഴ് സിനിമയിൽ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി ആക്ഷൻ ത്രില്ലർ മാറിയപ്പോൾ, കമലിന്റെ കരിയറിലെ മറ്റൊരു സുവർണ്ണ ഘട്ടം തുടങ്ങിയെന്ന് പ്രേക്ഷകർ കരുതി. എന്നാൽ, പിന്നീട് വന്ന ശങ്കർ ചിത്രം ഇന്ത്യൻ 2, അദ്ധേഹത്തിന്റെ കാരിയാറിലെയും, തമിഴ് സിനിമയിലെയും ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറി. അതോടെ ഇന്ത്യൻ പരമ്പരയിലെ മൂന്നാം ഭാഗം ഇനി സംഭവിക്കില്ലെന്ന് റിപോർട്ടുകൾ വന്നു.

ഒരേ സമയം രണ്ടു ചിത്രങ്ങൾ സംവിധാനം ചെയ്ത ശങ്കറിന്റെ ഉഴപ്പൻ രീതികളോട് കടുത്ത എതിർപ്പ് ഉണ്ടായിരുന്ന കമൽ ഹാസൻ, സംവിധായകനുമായി ഇടഞ്ഞതും കാര്യങ്ങൾ വഷളാക്കി. ഇതിനിടയിൽ കോടികളുടെ നഷ്ടങ്ങൾ പറ്റിയ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്, മലയാളം ബ്ലോക്ക്ബസ്റ്റർ എമ്പുരാൻ അടക്കമുള്ള പ്രൊജെക്ടുകളിൽ നിന്ന് സാമ്പത്തിക പ്രശ്നം കാരണം പിന്മാറാൻ നിബന്ധിതരായി. എന്നാൽ ഇപ്പോൾ, എല്ലാത്തിനും പരിഹാരവുമായി എത്തിയിരിക്കുന്നത് സാക്ഷാൽ രജനികാന്ത് ആണ്.

Rajinikanth with Shankar and Kamal Haasan
Photo Credit: Shankar, Lyca Productions / X

തെലുങ്ക് വൺ എന്ന ഓൺലൈൻ മാധ്യമത്തിന്റെ പുതിയ റിപോർട്ടുകൾ അനുസരിച്ച്, കമൽ ഹാസനും ശങ്കറും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ലൈക്ക പ്രൊഡക്ഷൻസ് സമീപിച്ചത് രജിനികാന്തിനെയാണ്. ഇന്ത്യൻ 3 എന്ന പകുതിയിൽ മുടങ്ങി നിൽക്കുന്ന പ്രൊജക്റ്റ് വീണ്ടും തുടങ്ങാൻ, കമൽ ഹാസനെയും സംവിധായകൻ ശങ്കറിനെയും പറഞ്ഞു സമ്മതിപ്പിക്കാൻ സഹായം അഭ്യർത്ഥിച്ചാണ് ലൈക്ക ടീം സൂപ്പർസ്റ്റാറിനെ ചെന്ന് കണ്ടത് എന്നാണ് വിവരം. അതനുസരിച്ച്, രജിനി തന്റെ അടുത്ത സുഹൃത്തായ ഉലകനായകനേയും, ഹിറ്റ് സംവിധായകനെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.

രജിനികാന്തിന്റെ നിർദ്ദേശം അനുസരിച്ച്, കഴിയുന്നത്ര ചെറിയ ബഡ്ജറ്റിൽ ഇന്ത്യൻ 3 പൂർത്തിയാക്കാം എന്ന് ശങ്കർ സമ്മതിച്ചു എന്നാണ് വിവരം. ഒപ്പം തന്നെ, ആവശ്യത്തിൽ കൂടുതൽ ഷൂട്ട് ചെയ്ത് പൈസയും സമയവും കളയുന്ന സംവിധായകന്റെ രീതി മാറ്റണം എന്നും സൂപ്പർസ്റ്റാർ ആവശ്യപ്പെട്ടതായിട്ടാണ് വിവരം. ശങ്കറിന്റെ രീതികളോട് വളരെ എതിർപ്പുണ്ടെങ്കിലും, സുഹൃത്ത് രജിനികാന്തിന്റെ അഭിപ്രായം മാനിച്ച്, ഏറ്റെടുത്ത ചിത്രത്തിന്റെ ബാക്കി ഭാഗങ്ങൾ പ്രതിഫലം പറ്റാതെ ഷൂട്ട് ചെയ്യാമെന്ന് കമൽ ഹാസനും സമ്മതിച്ചുവെന്നാണ് വിവരം.

Shankar and Kamal Haasan at Indian 2 location
Photo Credit: Lyca Productions / X

കുറച്ചു മാസങ്ങൾക്ക് മുൻപ് മാധ്യമങ്ങളോട് സംസാരിച്ച സംവിധായകൻ ശങ്കർ, ഇന്ത്യൻ 3ന്റെ കുറച്ചു സീനുകൾ വീണ്ടും ഷൂട്ട് ചെയ്യുമെന്നും, ഒരു ഗാന രംഗം ബാക്കിയുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. ഇനിയും ഒരു ആറ് മാസം അതിനായി ആവശ്യം വരുമെന്നും അദ്ദേഹം പറഞ്ഞു. അന്ന്, രണ്ടാം ഭാഗത്തിന്റെ പരാജയത്തിൽ നിന്നും സംവിധായകൻ പാഠം പഠിച്ചില്ല എന്ന് കാണിച്ച് സോഷ്യൽ മീഡിയ കടുത്ത ഭാഷയിൽ അദ്ദേഹത്തെ വിമർശിച്ചു. ഒപ്പം, രണ്ടാം ഭാഗം ശങ്കർ നേരിട്ട് സംവിധാനം ചെയ്യാതെ, പല ഭാഗങ്ങളും അസ്സിസ്റ്റന്റുമാരെ കൊണ്ട് ഷൂട്ട് ചെയ്യിപ്പിച്ചതായും സോഷ്യൽ മീഡിയ ആരോപിച്ചിരുന്നു.

എന്നാലും, ഇന്ത്യൻ 3 തീയ്യറ്ററിൽ എത്തിക്കുക എന്നത് ഇനി ലൈക്ക പ്രൊഡക്ഷൻസിന് എളുപ്പമല്ല. ഇന്ത്യൻ 2 കനത്ത പരാജയമായതോടെ, ഇന്ത്യൻ 3ന്റെ ഒ.ടി.ടി. ഡീൽ നെറ്റ്ഫ്ലിക്സ് വേണ്ടെന്ന് വച്ചിരുന്നു. ഇനി പുതിയൊരു സ്ട്രീമിംഗ് പാർട്ണറിനെ കണ്ടെത്തുക, ഒപ്പം ഇത്രയും റിസ്ക് ഉള്ള പ്രോജെക്ടിന് വിതരണക്കാരെ കണ്ടെത്തുക തുടങ്ങി ഒരുപാട് കടമ്പകൾ ലൈക്കയ്ക്ക് മുന്നിലുണ്ട്. എമ്പുരാനിൽ നിന്ന് പിന്മാറിയതോടെ, മലയാള സിനിമ രംഗത്തെ പ്രമുഖർ ഇനി ഈ പ്രൊഡക്ഷൻ കമ്പനിയുമായി സഹകരിക്കാനും സാധ്യതകൾ കുറവാണ്. അതുകൊണ്ട് കേരളം, യു.എ.ഇ തുടങ്ങിയ പ്രദേശങ്ങളിലെ റിലീസ് കമൽ ഹാസൻ ചിത്രത്തിന് വലിയ വെല്ലുവിളിയായേക്കും.

More from Filmibeat

Read more about: rajinikanth kamal haasan shankar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X