മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം രജനീകാന്തും എത്തുന്നു! ആകാംക്ഷയോടെ ആരാധകര്‍! കാണൂ
Recommended Video
മോഹന്‍ലാലും സൂര്യയും ആദ്യമായി ഒന്നിച്ച കാപ്പാന്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. കെവി ആനന്ദ് സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം അടുത്ത മാസമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. മോഹന്‍ലാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി എത്തുന്ന ചിത്രത്തില്‍ എന്‍എസ്ജി ഓഫീസറായിട്ടാണ് സൂര്യ എത്തുന്നത്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ജൂലായ് 21നാണ് നടക്കുകയെന്ന് അറിയുന്നു.
അതേസമയം ഓഡിയോ ലോഞ്ചില്‍ മോഹന്‍ലാലിനും സൂര്യയ്ക്കുമൊപ്പം തലൈവര്‍ രജനീകാന്തും പങ്കെടുക്കുന്നുണ്ടെന്നാണ് അറിയുന്നത്. രജനീകാന്തിനൊപ്പം മുഖ്യാതിഥികളായി സംവിധായകന്‍ ശങ്കറും ഗാനരചയിതാവ് വൈരമുത്തുവും എത്തുന്നുണ്ട്. ഹാരിസ് ജയരാജാണ് കാപ്പാന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.

സയേഷ നായികയാവുന്ന ചിത്രത്തില്‍ ആര്യ വില്ലന്‍ വേഷത്തിലെത്തുന്നു. ബൊമന്‍ ഇറാനി, സമുദ്രക്കനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍, അയന്‍, മാട്രാന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് സൂര്യയും സംവിധായകന്‍ കെവി ആനന്ദും വീണ്ടും ഒന്നിച്ചിരിക്കുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത എന്‍ജികെയ്ക്ക് പിന്നാലെയാണ് നടിപ്പിന്‍ നായകന്റെ പുതിയ ചിത്രം എത്തുന്നത്.


Click it and Unblock the Notifications