»   » രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ല

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ല

Posted By:
Subscribe to Filmibeat Malayalam

ബാംഗ്ലൂര്‍: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്ത് രാജ് ബഹദൂര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ലെന്ന കാര്യം സുഹൃത്ത് വണ്‍ഇന്ത്യയോട് വെളിപ്പെടുത്തിയത്. ഏറെ നാളായുള്ള ആരാധകരുടെ സംശയങ്ങള്‍ക്കാണ് ഇതോടെ ഉത്തരം ലഭിയ്ക്കുന്നത്. ലോകം മുഴുവന്‍ ആരാധകരുള്ള രജനീകാന്ത് തമിഴ്‌നാട്ടിലേയും കേന്ദ്രത്തിലേയും പല രാഷ്ട്രീയ പാര്‍ട്ടികളെയും പിന്തുണയ്ക്കുന്നുണ്ട്.

Rajanikanth, Friends

എന്നാല്‍ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാല്‍ ഏത് പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്നത് സംബന്ധിച്ചുള്ള ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഒരു പാര്‍ട്ടിയെ പിന്തുണച്ച് കഴിഞ്ഞാല്‍ തന്റെ ആരാധകരില്‍ പലരെയും നഷ്ടമാകുമെന്നതിനാലാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നില്ലെന്ന് രജനീകാന്ത് തീരുമാനിച്ചത്.


കഴിഞ്ഞ കുറച്ച് കാലമായി രജനീകാന്ത് രാഷട്രീയത്തിലേക്ക് ഇറങ്ങുന്നതിനായി ആരാധകരുടെ ഭാഗത്ത് നിന്നും അല്ലാതെയും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ വന്‍ ജനപിന്തുണയുള്ള താരമാണ് രജനീകാന്ത്. ഒരു ബസ് കണ്ടക്ടറായി ജീവിതം ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന നടന്‍മാരില്‍ ഒരാള്‍ ആണ്. ബസ്‌കണ്ടക്ടറായിരുന്ന കാലം മുതല്‍ അദ്ദേഹത്തിന്റെ ആത്മ മിത്രമായിരുന്നു രാജ് ബഹദൂര്‍. രജനിയോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന വ്യക്തി എന്ന നിലയില്‍ സുഹൃത്തിന്റ വാക്കുകള്‍ വിശ്വസനീയമാണെന്ന് കരുതാം.

English summary
Rajinikanth entering politics has been discussed at various platforms in the last decade. His fans have been eagerly waiting to hear from him about his plans from a very long time. But the superstar of millions was mum on the issue. However, now, we have got a confirmation from his close friend.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam