രജനികാന്തിന്റെ മകള്‍ക്ക് രണ്ടാം വിവാഹം, വരനാരാണെന്നും എപ്പോഴാണെന്നും അറിയണ്ടേ...
സ്‌റ്റൈല്‍ മന്നന്‍രജനികാന്തിന്റെ മകള്‍ സൗന്ദര്യ രജനികാന്ത് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടു ഡെ പോലുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ബിസ്‌നസുകാരനായ വിശാകന്‍ വനന്‍ഗമുടിയാണ് വരന്‍.

പ്രി വെഡ്ഡിങ് ചടങ്ങുകള്‍ ഫെബ്രുവരി 9 നും, വിവാഹച്ചടങ്ങ് വളരെ ആര്‍ഭാടമായി ഫെബ്രുവരി 11 നും നടക്കും. ഇതിന്റെ ഭാഗമായി ഒരു പൂജ ചെന്നൈയിലെ രജനികാന്തിന്റെ വീട്ടില്‍ നടത്തുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍.
സൗന്ദര്യ ഇപ്പോള്‍ വധുവായി അണിഞ്ഞൊരുങ്ങാനുള്ള തിരക്കിലാണെന്നാണ് ഇന്ത്യ ടു ഡെയും ടൈംസ് ഓഫി ഇന്ത്യയും റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹ സാരി എടുക്കാന്‍ സൗന്ദര്യ ടെക്‌സ്‌റ്റൈല്‍സില്‍ എത്തിയതായും വാര്‍ത്തകളില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് വിശാകന്റെയും സൗന്ദര്യയുടെയും വിവാഹ നിശ്ചയം നടന്നത്. രണ്ട് പേരും രണ്ടാം കെട്ടുകാരാണ്. ബിസിനസുകാരനായ അശ്വിനായിരുന്നു സൗന്ദര്യയുടെ ആദ്യ ഭര്‍ത്താവ് 2010 ല്‍ വിവാഹവും 2017 ല്‍ വിവാഹ മോചനവും സംഭവിച്ചു. ഈ ബന്ധത്തില്‍ ഒരു മകനും സൗന്ദര്യയ്ക്കുണ്ട്.
ഗ്രാഫിക് ഡിസൈനറായ സൗന്ദര്യ കൊച്ചടയിന്‍, വിഐപി ടു എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. വിശാഖനും ചെറിയൊരു അഭിനേതാവാണ്. ചില സിനിമകളില്‍ മുഖം കാണിച്ചിട്ടുണ്ട്.


Click it and Unblock the Notifications











