ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈയ്യടി നേടി രജിഷയും സാനിയയും! വീഡിയോ വൈറല്‍! കാണൂ
പ്രളയക്കെടുതിയില്‍ നിന്നും അതിജീവിക്കാനായി മാതൃകാപരമായ പ്രവര്‍ത്തനങ്ങളായിരുന്നു കേരളത്തില്‍ എല്ലായിടത്തുമായി നടന്നിരുന്നത്. ജാതിമതപ്രായഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടിറങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ മേഖലകളില്‍ നിന്നായുളള പ്രമുഖര്‍ വലിയ സംഭാവനകളായിരുന്നു നല്‍കിയിരുന്നത്.
രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുളളവര്‍ക്കു പുറമെ സിനിമാ രംഗത്തുളളവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. കൂട്ടത്തില്‍ ടൊവിനോ തോമസിന്റെ ഇടപെടലുകളായിരുന്നു കൂടുതല്‍ ശ്രദ്ധേയമായി മാറിയിരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനോടൊപ്പം തന്നെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നുളള താരത്തിന്റെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ടൊവിനോയ്ക്കു പുറമെ മലയാളത്തിലെ നിരവധി നായികാ നടിമാരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു.

രജിഷ വിജയന്‍
അനുരാഗ കരിക്കിന്‍ വെളളത്തിലൂടെ ശ്രദ്ധേയയായ രജിഷാ വിജയനും ദുരിതാശ്വാസ പ്രവര്‍ത്തനയങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നു. മറ്റുളള നടീനടന്മാരെ പോലെ തന്നെ താരജാഡകളൊന്നും ഇല്ലാതെയാണ് രജിഷയും പ്രളയക്കെടുതില്‍ അകപ്പെട്ടവരെ സഹായിക്കാനായി എത്തിയിരുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും രജിഷയുടെതായി പുറത്തിറങ്ങിയ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ലോറിയില്‍ നിന്നും സാധനങ്ങള്‍ ഇറക്കാനായി സഹായിക്കുന്ന രജിഷയെയാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

രജിഷ പറഞ്ഞത്
കലൂരിലുളള കളക്ഷന്‍ സെന്ററിലാണ് താനുളളതെന്ന് വീഡിയോയില്‍ രജിഷ പറഞ്ഞിരുന്നു. ഇനിയും ഒരുപാട് സ്ഥലങ്ങളില്‍ സാധനങ്ങള്‍ എത്തിക്കാനുണ്ടെന്നും ഒറ്റപ്പെട്ടു പോയ ഒരുപാട് പേരുണ്ടെന്നും രജിഷ പറയുന്നു. ന്ല്ല മനസുളള വ്യക്തികളില്‍ നിന്നായി ഒരുപാട് സഹായങ്ങള്‍ ഇവിടേക്ക് എത്തിയിരുന്നുവെന്നും എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും രജിഷ വീഡിയോയില്‍ പറഞ്ഞു.
വീഡിയോ കാണൂ
വീഡിയോ കാണൂ

സാനിയ
രജീഷയെ പോലെ തന്നെ സാനിയ അയ്യപ്പനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. സൂപ്പര്‍ഹിറ്റ് ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ക്വീനിലൂടെ ശ്രദ്ധേയായ താരമാണ് സാനിയ അയ്യപ്പന്‍. എറണാകുളത്തെ തമ്മനത്തുളള കളക്ഷന്‍ സെന്ററിലായിരുന്നു സാനിയ എത്തിയത്. കളക്ഷന്‍ സെന്ററില്‍ ആവശ്യമുളള സാധനങ്ങളുടെ ലിസ്റ്റ് പറഞ്ഞ് സാനിയയും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. തമ്മനത്തെ കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ കുറവാണെന്നും എത്രയും പെട്ടെന്ന് എത്തിക്കാന്‍ കഴിയുമെങ്കില്‍ എത്തിക്കൂവെന്നും പറഞ്ഞായിരുന്നു സാനിയ എത്തിയത്.
വീഡിയോ കാണൂ
വീഡിയോ കാണൂ

പ്രിയങ്ക നായര്‍
നടി പ്രിയങ്കാ നായരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്നു. കളക്ഷന്‍ സെന്ററുകളില്‍ നിന്നും ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നതിലായിരുന്നു പ്രിയങ്ക സജീവമായിരുന്നത്. പ്രിയങ്കയുടെതായി പുറത്തിറങ്ങിയ വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications











