ഷൂട്ടിംഗിനിടെ നടി രജിഷ വിജയന് പരിക്കേറ്റു! സൈക്ലിങ് രംഗങ്ങൾ പകർത്തുന്നതിനിടെയായിരുന്നു അപകടം
Recommended Video
നടി രജിഷ വിജയന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. രജിഷ നായികയായി അഭിനയിക്കുന്നതും ഇപ്പോള്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് പരിക്കേറ്റത്. കട്ടപ്പനയില്‍ നിന്നുമായിരുന്നു ഷൂട്ടിംഗ്. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്. നടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിംഗ് താല്‍കാലത്തേക്ക് നിര്‍ത്തി വെക്കുകയായിരുന്നു.
ചുരുങ്ങിയ കാലം കൊണ്ട് മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രജിഷ വിജയന്‍. വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിയ രജിഷ ഓരോ സിനിമ കഴിയുംതോറം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

രജിഷ നായികാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രം പിആര്‍ അരുണ്‍ ആണ് സംവിധാനം ചെയ്യുന്നത്. നടന്‍ മണിയന്‍പിള്ള രാജുവാണ് നിര്‍മാണം. ചിത്രത്തില്‍ സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. സിനിമയില്‍ നിന്നും രജിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്ത് വന്നിരുന്നു.
ജൂണ്‍ എന്ന ചിത്രമാണ് രജിഷയുടേതായി അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ അടക്കം വേറിട്ട ഗെറ്റപ്പുകളിലായിരുന്നു രജിഷ അഭിനയിച്ചത്. സിനിമയ്ക്ക് വേണ്ടി രജിഷ നടത്തിയ മുന്നൊരുക്കങ്ങള്‍ക്കും ചിത്രത്തിലെ പ്രകടനത്തിനും വലിയ കൈയടിയാണ് ലഭിച്ചത്.


Click it and Unblock the Notifications