രജിഷയുടെ നീണ്ട മുടി എങ്ങനെ ചെറുതായി!! ജൂൺ മേക്കിങ് വിഡിയോ പുറത്ത്, കാണൂ
മുടി മുറിയ്ക്കാൻ താരം ഒരിക്കൽ പോലും തയ്യാറായിരുന്നില്ല
അനുരാഗ കരിക്കിൻ വെളളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച രജിഷയെ പെട്ടെന്ന് തന്നെ സിനിമയിൽ നിന്ന് അപ്രതീക്ഷിതമാകുകയായിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾമാണ് രജിഷ അഭിനയിച്ചത്. ഇതിൽ പ്രക്ഷകർക്ക് അതിയായി വിഷവും ഉണ്ടായിരുന്നു.

എന്നാൽ ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഗംഭീരം മേക്കോവറിൽ രജിഷ തിരിച്ചെത്തുകയാണ്. ജൂൺ എന്ന ചിത്രത്തിൽ 17 കാരിയുടെ ഗെറ്റപ്പിലാണ് താരം എത്തുന്നത്. പല്ലിൽ കമ്പിയിട്ട് മുറി മുറിച്ച് ഒരു കുട്ടിയുടെ ഗെറ്റപ്പിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റർ കണ്ട് ജനങ്ങൾ ഞെട്ടി നിൽക്കുകയാണ്. ഇത് എങ്ങനെ സാധിച്ചുവെന്നാണ് പ്രേക്ഷകർ ആകാംക്ഷയോടെ ചോദിക്കുന്നത്. ഇപ്പോഴിത രജിഷയുടെ മേക്കോവറിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിട്ടുണ്ട്.
ഒമ്പത് മാസത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് രജിഷ ഭാരം കുറട്ട് ഈ കഥാപാത്രത്തിലേയ്ക്ക് എത്തിച്ചേർന്നത്. ശരീരം ഭാരം കുറയ്ക്കാനായി താരം വളരെ കഠിനമായി വർക്കോട്ട് ചെയ്തിരുന്നു. ചെയ്യാൻ പ്രയാസമുളള സംഗതികൾ പോലും ജിമ്മിൽ ചെയ്യാൻ ഇവർ തയ്യാറായി. ഒരേയോരു കാര്യം മാത്രമാണ് രജിഷ നോ പറഞ്ഞത്. മുടി മുറിയ്ക്കാൻ താരം ഒരിക്കൽ പോലും തയ്യാറായിരുന്നില്ല. ഒടുവിൽ വിജയ് ബാബുവിലൂടൊണ് താരം മുടി മുറയ്ക്കാൻ സമ്മതിച്ചത്. മ ആറ് ഗെറ്റപ്പിലൂടെയാണ് ഈ ചിത്രത്തിലെ പെൺകുട്ടി കടന്നു പോകുന്നത്. അതിന് മുടി മുറിയ്ക്കക എന്നത് അത്യാവശ്യ സംഗതിയായിരുന്നു. പുറത്തു വന്ന വീഡിയോയിൽ മുടി മുറിയ്ക്കുമ്പോൾ രജിഷ കരയുന്നത് ദൃശ്യമാകുന്നുണ്ട്. ജൂൺ എന്ന പെൺകുട്ടിയുടെ പതിനേഴുവയസ്സു മുതൽ 25 വയസ്സു വരെയുള്ള യാത്രയാണ് ഈ ചിത്രം.


Click it and Unblock the Notifications











