ഇത് രജിഷ തന്നെയാണോ!! പ്രേക്ഷകരെ വീണ്ടും ഞെട്ടിപ്പിച്ച് താരം... കാണൂ

ചിത്രത്തിലെ ഏറ്റവും പുതിയ പാട്ട് പുറത്തു വന്നിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിലേയ്ക്ക് കടന്നു കൂടിയ താരമാണ് രജിഷ വിജയൻ. മുട്ടോളം വരെയുളള തലമുടിയും കുസൃതി നിറഞ്ഞ മുഖവുമായി എത്തിയ രജിഷയെ രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല പ്രേക്ഷകർക്ക് കൂടെ കൂട്ടാൻ. ആദ്യ ചിത്രം രജിഷയ്ക്ക് വലിയ ഹിറ്റായിരുന്നു നേടി കൊടുത്തത്. അനുരാഗ കരിക്കിൻ വെളളത്തിലെ എലീന എന്ന എലിയെ ഇരു കൈകളും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു.

rajisha

തുടക്കം തന്നെ പ്രമുഖ താരങ്ങളോടൊപ്പമായിരുന്നു. ഒരു പുതുമുഖ നടിയ്ക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ ഭാഗ്യമായിരുന്നു അത്. സിനിമയിൽ മികച്ച ബ്രേക്ക് ലഭിച്ചിട്ടും രജിഷ സജീവമായിരുന്നില്ല. 2016 ൽ കരിയർ തുടങ്ങിയ താരം 2019 എത്തുമ്പോൾ നാലു സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. ഇപ്പോഴിത വേറിട്ട ഗെറ്റപ്പുമായി രജിഷ ജൂണിലൂടെ മലയാള പ്രേക്ഷകർക്ക് മുന്നിൽ വീണ്ടും എത്തുകയാണ്. എല്ലാവരേയും ഞെട്ടിപ്പിക്കുന്ന തരത്തിലുളള മേക്കോവറാണ് ചിത്രത്തിൽ. ഇപ്പോഴിത ചിത്രത്തിലെ ഏറ്റവും പുതിയ പാട്ട് പുറത്തു വന്നിട്ടുണ്ട്. ഇതിൽ എല്ലാവരേയും ഞെട്ടിപ്പിച്ചത് താരത്തിന്റെ ഗെറ്റപ്പാണ്.

 വ്യത്യസ്തമായ മേക്കോവർ

വ്യത്യസ്തമായ മേക്കോവർ

രജിഷ വിജയനെ കുറിച്ച് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് മുട്ടോളം മുടിയുളള കുസൃതി നിറഞ്ഞ മുഖത്തോടെ പ്രേക്ഷകരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന താരത്തിനെയാണ്. അനുരാഗ കരിക്കിൻ വെള്ളത്തിനു ശേഷം പുറത്തിറങ്ങിയ ചിത്രങ്ങളായ ജോർജേട്ടൻസ് പൂരത്തിലും ഒരു , സിനിമക്കാരനിലും ഇതിനു സമാനമായ ഗെറ്റപ്പിൽ തന്നെയായിരുന്നു താരം പ്രത്യക്ഷപ്പട്ടത്. എന്നാൽ ജൂണിലെത്തിയപ്പോ താരത്തിന് ആകെ മാറ്റമായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഗെറ്റപ്പിലായിരുന്നു താരത്തിന്റെ എൻട്രി.

മുടി മുറിച്ച താരം താരം

മുടി മുറിച്ച താരം താരം

പതിനേഴ് വയസ്സ് മുതൽ 25 വയസ്സുവരെയുള ജൂൺ എന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. അതിനാൽ തന്നെ ഈ കഥാപ്താരം ചെയ്യുന്ന നായികയ്ക്ക് രണ്ട് ലുക്കും ആവശ്യമാണ്. 17 വയസുകാരിയാകൻ രജിഷ അത്രയധികം റിസ്ക്ക് എടുത്തിരുന്നു. ശരീര ഭാരം കുറയ്ക്കുകയും നീണ്ട തലമുടി മുറിയ്ക്കുകയും ചെയ്തു. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടിയാണ് രജിഷ തന്റെ മുറി മുറിച്ചത് . താരത്തിന്റെ മേയ്ക്കോവർ വീഡിയോ പുറത്തു വന്നിരുന്നു.

  പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ആ ഗാനം

പ്രേക്ഷകരെ അത്ഭുതപ്പെടുത്തി ആ ഗാനം

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമായിരുന്നു രജിഷ ജൂണിലൂടെ മലയാള സിനിമയിൽ എത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിപ്പിച്ചിരുന്നു. സ്കൂൾ യൂണിഫോമിട്ട 17 വയസ്സു മാത്രം പ്രായമുള്ള ഒരു ചെറിയ കുട്ടിയുടെ ലുക്കിലായിരുന്നു താരം. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ ആദ്യം ഗാനം പുറത്തു വന്നിരുന്നു. പെർഫക്ട് 17 വയസ്സുകാരിയായിട്ടായിരുന്നു താരം എത്തിയത്. 17 കാരി സ്കൂൾ കുട്ടിയുടെ അതേ മാനറിസ്സങ്ങൾ തന്നെയായിരുന്നു രജിഷയിലും കാണാൻ സാധിച്ചത്. മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. അമൃത സുരേഷാണ് ഗാനം ആലപിച്ചത്.

 പുതിയ പാട്ടിൽ പുതിയ ഗെറ്റപ്പ്

പുതിയ പാട്ടിൽ പുതിയ ഗെറ്റപ്പ്

ചിത്രത്തിലെ ഏറ്റവും പുതിയ പാട്ട് പുറത്തിറങ്ങിയിട്ടുണ്ട്. കൂട് വിട്ട് എന്ന് തുടങ്ങുന്ന പാട്ടാണ് പുറത്തു വന്നിരിക്കുന്നത്.കൂട് വിട്ട് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ബിന്ദു അനിരുദ്ധനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്തി സംഗീത നല്‍കിയിരിക്കുന്നു. പാട്ടിലവ്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് താരത്തിന്റെ ഗെറ്റപ്പാണ്. ആദ്യം പുറത്തിറങ്ങിയ പാട്ടിൽ കണ്ട കൗമാരക്കാരിയായ രജിഷയെ അല്ല ഗാനത്തിൽ കണ്ടത്. ഒരു യുവതിയെയായിരുന്നു. കൗമാരത്തിൽ നിന്നുള്ള യൗവ്വനത്തിലേയ്ക്കുളള താരത്തിന്റെ മേയ്ക്ക് ഓവർ ശരിയ്ക്കും ഞെട്ടിപ്പിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X