മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസുണ്ടോ, പിന്നെന്തിന് മടിക്കണം! സ്‌റ്റൈലിഷായി രജിഷ വിജയനും സംഘവും! കാണൂ
മലയാളത്തിന്റെ അഭിമാനമായ താരങ്ങളിലൊരാളാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്കെത്തിയ താരത്തിന് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ നിരൂപകര്‍ ചിത്രത്തെ വാനോളം പുകഴ്ത്തിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ റിലീസ് ചെയ്തിരിക്കുകയാണ് ഇപ്പോള്‍. നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശിപ്പിച്ച് വരികയാണ്. തെലുങ്ക് സിനിമയായ യാത്രയുടെ റിലീസുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളുടെ തിരക്കിലാണ് താരമിപ്പോള്‍. ഫെബ്രുവരി 8നാണ് ചിത്രമെത്തുന്നത്. വൈഎസ് ആറിന്റെ പദയാത്രയെ അടിസ്ഥാനമാക്കി മഹി വി രാഘവ് സംവിധാനം ചെയ്ത സിനിമയാണിത്.
ഏത് തരത്തിലുള്ള കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കിയാണ് മമ്മൂട്ടി മുന്നേറുന്നത്. ഭാഷാവ്യത്യാസമില്ലാതെ അഭിനയിക്കാന്‍ തനിക്ക് കഴിയുമെന്ന് നേരത്തെ തന്നെ തെളിയിച്ചതാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയത്. ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ ഏറ്റെടുത്തിരിക്കുകയാണ് പേരന്‍പിനെ. അമുദവന്റെ ശബ്ദമൊന്നിടറിയാല്‍, ആ കണ്ണ് നിറഞ്ഞാല്‍ പ്രേക്ഷക ഹൃദയവും വിങ്ങുന്ന അവസ്ഥയായിരുന്നു. മമ്മൂട്ടിയെ കണ്ടുമുട്ടിയതിന്റെ ത്രില്ലിലാണ് രജിഷ വിജയനുള്‍പ്പടെയുള്ളവര്‍. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രവും ഇതിനിടയില്‍ വൈറലായി മാറിയിരുന്നു.

അതീവ സുന്ദരനായി കൂളിങ് ഗ്ലാസണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. മമ്മൂട്ടിക്ക് കൂളിങ് ഗ്ലാസുണ്ടോ പിന്നൊന്നും നോക്കിയില്ല രജിഷ വിജയനും അതങ്ങ് വെച്ചു. അമൃത സുരേഷ്, വിജയ് ബാബു തുടങ്ങിയവരും രജിഷ വിജയന്റെ ചിത്രത്തിലുണ്ട്. അദ്ദേഹത്തെ കണ്ടതിന്റരെ സന്തോഷം പങ്കുവെച്ച് നേരത്തെ അമൃത സുരേഷ് എത്തിയിരുന്നു. ഹൈദാരാബദില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ശരിക്കും ഫാന്‍ ഗേള്‍ നിമിഷമായിരുന്നു അതെന്നും രജിഷ കുറിച്ചിട്ടുണ്ട്. ജൂണിന്റെ ട്രെയിലറും അദ്ദേഹത്തെ കാണിക്കാനായെന്നും താരം കുറിച്ചിട്ടുണ്ട്. രജിഷ വിജയന്റെ പോസ്റ്റ് കാണാം.


Click it and Unblock the Notifications