ജൂണിന് ശേഷം രജിഷ വിജയന്‍ ശരിക്കും സുന്ദരിയായി... ഈ ചിത്രങ്ങള്‍ തെളിവ്
ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച നടിയാണ് രജിഷ വിജയന്‍. ജൂണ്‍ എന്ന ചിത്രത്തിലൂടെ സിനിമയോട് തനിക്കുള്ള കടപ്പാട് എത്രത്തോളമാണെന്ന് നടി ബോധ്യപ്പെടുത്തുകയും ചെയ്തു. ജൂണിന് ശേഷം കരിയറില്‍ മാത്രമല്ല, ജീവിതത്തിലും രജനിഷയ്ക്ക് ഒരുപാട് മാറ്റങ്ങളുണ്ടായി.
അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ജൂണ്‍ എന്ന ചിത്രത്തിന് വേണ്ടി രജിഷ തന്റെ നീണ്ട മുടി വെട്ടിക്കുറച്ചിരുന്നു. കഥാപാത്രത്തിന്റെ പല ജീവിത ഘട്ടങ്ങള്‍ കാണിക്കേണ്ടത് കൊണ്ട് ശരീരഭാരവും നടി കുറച്ചിരുന്നു. ഇപ്പോള്‍ ആ ലുക്ക് മെയിന്റയിന്‍ ചെയ്യുകയാണ് രജിഷ.

തെളിവിതാ
ഈ ചിത്രങ്ങള്‍ രജിഷയുടെ മാറ്റത്തിന് തെളിവാണ്. മുടി പോയപ്പോള്‍ തന്നെ രജിഷയ്ക്ക് ഒരു വെസ്‌റ്റേണ്‍ ലുക്ക് വന്നു. അതിനൊത്ത ശരീരം കൂടെയായപ്പോള്‍ പ്രായം നന്നായി കുറഞ്ഞത് പോലെ തോന്നുന്നു.

ജൂണിന് വേണ്ടി
ജൂണ്‍ എന്ന ചിത്രത്തില്‍ ജൂണ്‍ എന്ന പെണ്‍കുട്ടിയുടെ 16 വയസ്സ് മുതല്‍ 26 വയസ്സ് വരെയുള്ള ജീവിതമാണ് പറയുന്നത്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിനും വേണ്ട മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് രജിഷ തടി കുറച്ചതും മുടി മുറിച്ചതും.

മികച്ച തുടക്കം
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ വിജയന്റെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടി. ജോര്‍ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.

സെലക്ടീവാണ്
സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീവാണ് രജിഷ വിജയന്‍. ഒരു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് രജിഷ ജൂണിലൂടെ തിരിച്ചെത്തിയത്. ഫൈനല്‍സ് ആണ് രജിഷ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന ചിത്രം


Click it and Unblock the Notifications











