ഓണത്തിന് തിയറ്ററുകളിലേക്ക് വമ്പന്‍ സിനിമകള്‍! രജിഷയുടെ ഫൈനല്‍സ് സെപ്റ്റംബര്‍ ആറിനെത്തും?
നായികയായി അരങ്ങേറ്റം നടത്തിയ ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ താരമാണ് രജിഷ വിജയന്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷയുടെ വരവ്. പിന്നീട് വേറെ സിനിമകള്‍ അഭിനയിച്ചെങ്കിലും പ്രതീക്ഷിച്ച വിജയമായിരുന്നില്ല. ഈ വര്‍ഷം ജൂണ്‍ എന്ന സിനിമയിലൂടെ ഗംഭീര മേക്കോവര്‍ നടത്തി രജിഷ ഞെട്ടിച്ചിരുന്നു.
ഇനി എല്ലാവരും കാത്തിരിക്കുന്നത് ഫൈനല്‍സ് എന്ന ചിത്രത്തിന് വേണ്ടിയാണ്. സ്പോര്‍ട്സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. പിആര്‍ അരുണ്‍ ആണ് സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെയും ഹെവന്‍ലി മൂവീസ് എന്നീ ബാനറുകളിലും നടന്‍ മണിയന്‍പിള്ള രാജുവും പി രാജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന രജിഷയുടെ ഫസ്റ്റ് ലുക്ക് ഏറെ തരംഗമായിരുന്നു.

ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഓണത്തിന് മുന്നോടിയായി സെപ്റ്റംര്‍ ആറിന് ഫൈനല്‍സ് തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. സുരാജ് വെഞ്ഞാറമൂട്, ധ്രുവന്‍, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയിലുണ്ടാവും. രജിഷയുടെ അച്ഛനും സ്‌പോര്‍ട്‌സ് കോച്ചായ വര്‍ഗീസ് മാഷ് എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്.
ഫൈനല്‍സിന്റെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കവേ രജിഷയ്ക്ക് പരിക്കേറ്റിയിരുന്നു. സൈക്കിള്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ നിലത്ത് വീണ രജിഷയ്ക്ക് കാലിനാണ് പരിക്കേറ്റത്. കൈലാസ് മേനോന്‍ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. നടി പ്രിയ പ്രകാശ് വാര്യരാണ് ചിത്രത്തിലെ പാട്ട് പാടിയിരിക്കുന്നത്. അടുത്തിടെ പുറത്ത് വന്ന പാട്ട് ഹിറ്റായിരുന്നു.


Click it and Unblock the Notifications











