ധനുഷിന്റെ നായികയായി രജിഷ വിജയന്‍, ചിത്രം സംവിധാനം ചെയ്യുന്നത് മാരി സെല്‍വരാജ്
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ 'എലി'യായി വന്ന് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രജിഷ വിജയന്‍.തിയേറ്ററുകളില്‍ നിന്നും മികച്ച വിജയം നേടിയ സ്റ്റാന്‍ഡ് അപ്പാണ് രജിഷയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ഇപ്പോഴിതാ താരം തമിഴ് ചലച്ചിത്രരംഗത്തേക്ക് കടക്കുകയാണ്.പരിയേറും പെരുമാള്‍ എന്ന ഹിറ്റ് ചിത്രത്തിനുശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ യുവതാരം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നത്.പ്രശസ്ത സംവിധായകന്‍ പാ രഞ്ജിത്ത് നിര്‍മ്മിച്ച പരിയേറും പെരുമാള്‍ തമിഴ്‌നാടിനു പുറമെ കേരളത്തിലും വന്‍ ചര്‍ച്ചയായിരുന്നു.ജാതീയമായി അടിച്ചമര്‍ത്തപ്പെട്ടവരുടെ കഥ പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷകപിന്തുണയായിരുന്നു കേരളത്തില്‍ നിന്നും ലഭിച്ചത്.

ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രം കൂടിയാണ് കര്‍ണന്‍.ചിത്രത്തില്‍ സൂപ്പര്‍താരം ധനുഷിന്റെ നായികയായിട്ടാണ് രജിഷ എത്തുന്നത്.മലയാള താരം ലാലും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.യോഗി ബാബു,നടരാജന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പരിയേറും പെരുമാള്‍ എന്ന ചിത്രത്തിന് സംഗീതമൊരുക്കിയ
സന്തോഷ് നാരായണന്‍ ആണ് ഈ ചിത്രത്തിലും സംഗീതമൊരുക്കുന്നത്.ധനുഷിനൊപ്പം മൂന്നാം തവണയാണ് സന്തോഷ് ഒരുമിക്കുന്നത്.വട ചെന്നൈ,കൊടി എന്നിവയായിരുന്നു ഇവരുവരും നേരത്തെ ഒരുമിച്ച ചിത്രങ്ങള്‍.വി ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് തനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.


Click it and Unblock the Notifications











