»   » സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ല, നിറമല്ല വ്യക്തിത്വമാണ് വലുതെന്ന് രജിഷ!!!

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കില്ല, നിറമല്ല വ്യക്തിത്വമാണ് വലുതെന്ന് രജിഷ!!!

Posted By:
Subscribe to Filmibeat Malayalam

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളായി വിനായകനും രജിഷയും മാറിയത് അതിവവേഗമായിരുന്നു. ഇരുവര്‍ക്കും സംസ്ഥാന പുരസ്‌കാരം കിട്ടിപ്പോഴും അതിന്റെ മൂല്യമെന്താണെന്ന് തെളിയിക്കാന്‍ രണ്ടാള്‍ക്കും കഴിഞ്ഞിരുന്നു.

അതിനിടെ ചലച്ചിത്ര പുരസ്‌കാരം നേടിയവരെ ആദരിക്കുന്നതിനായി കൊച്ചിന്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിലപാട് വ്യക്തമാക്കി രജിഷയും വിനായകനും വീണ്ടും എല്ലാവര്‍ക്കും പ്രിയങ്കരരായി മാറിയിരിക്കുകയാണ്.

 rajisha-vinayakan

ദേശീയ പുരസ്‌കാരം കിട്ടുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് സംസ്ഥാന അവാര്‍ഡ് നേടാനെന്നാണ് വിനായകന്‍ പറയുന്നത്. എന്നാല്‍ കേരളം അത് തിരിച്ചറിഞ്ഞെന്നും വിനായകന്‍ പറയുന്നു. നിറത്തിലല്ല വ്യക്തിത്വത്തിലാണ് കാര്യമെന്നാണ് രജിഷ വിനായകനെ ക്കുറിച്ച് പറഞ്ഞത്. വിനായകന് അതുവേണ്ടുവോളമുണ്ടെന്നും താരം പറയുന്നു.

മാത്രമല്ല സൗന്ദര്യവര്‍ദ്ധക ക്രീമുകളുടേയോ അത്തരത്തിലുള്ള മറ്റു പരസ്യങ്ങളിലോ താന്‍ അഭിനയിക്കില്ലെന്ന നിലപാട് ഉറപ്പിച്ചിരിക്കുകയാണ് രജിഷ. കഴിഞ്ഞ ദിവസം വന്ന ഇത്തരമൊരു ഓഫര്‍ താന്‍ നിരസിച്ചുവെന്നും രജിഷ പറയുന്നു.

English summary
Wont act in ads for beauty enhancement products, it is personality that matters and not the skin tone

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam