എവിടെയായിരുന്നു രജിഷ വിജയന്‍ ഇതുവരെ?

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രജിഷ വിജയന്‍ ഗഭീര തിരിച്ചുവരവ് നടത്തിയിരിയ്ക്കുകയാണ് ജൂണ്‍ എന്ന ചിത്രത്തിലൂടെ. ആറ് വ്യത്യസ്ത ലുക്കുകളിലാണ് ജൂണില്‍ രജിഷ എത്തുന്നത്. ചിത്രത്തിന് വേണ്ടി നടി ശരീരഭാരം കുറയ്ക്കുകയും നീണ്ട, മുറ്റഉള്ള തന്റെ മുടി മുറിയ്ക്കുകയും ചെയ്തിരുന്നു. അതൊന്നും വെറുതെയായില്ല. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിയ്ക്കുന്നത്.

rajisha

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം രജിഷ നേടിയിരുന്നു. കരിക്കിന്‍ വെള്ളത്തിന് ശേഷം ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍ എന്നീ ചിത്രങ്ങള്‍ ചെയ്തു. 2016 ല്‍ റിലീസ് ചെയ്ത അനുരാഗ കരിക്കിന്‍ വെള്ളം ഉള്‍പ്പടെ ആകെ മൂന്ന് ചിത്രങ്ങളാണ് ഇതുവരെ രജിഷ ചെയ്തത്..

എവിടെയായിരുന്നു ഇത്രയും നാള്‍ എന്ന് ചോദിക്കുമ്പോള്‍ രജിഷ പറയുന്നു ഞാന്‍ ജൂണിന് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു എന്ന്. അനുരാഗ കരിക്കിന്‍ വെള്ളം കഴിഞ്ഞയുടനെ എനിക്ക് ജൂണിന്റെ തിരക്കഥ വന്നിരുന്നു. വളരെ അധികം ഇഷ്ടപ്പെടുകയും ഓകെ പറയുകയും ചെയ്തു.

june

എന്നാല്‍ പറ്റിയ നിര്‍മാതാവിനെ കിട്ടിയില്ല. പതനേഴോളം നിര്‍മാതാക്കള്‍ പോയി കണ്ടിരുന്നു. ഒടുവില്‍ ഫ്രൈഡെ ഫിലിംസും വിജയ് ബാബുവും കനിഞ്ഞു- ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ രജിഷ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X