സൈക്ലിംഗ് താരമായി കുതിച്ച് രജിഷാ വിജയന്‍! ഫൈനല്‍സിന്റെ കിടിലന്‍ ടീസര്‍ പുറത്ത്
ജൂണിന് ശേഷം രജിഷ വിജയന്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. സൈക്ലിംഗ് താരമായി നടി എത്തുന്ന ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഫൈനല്‍സിന്റെ ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ആലിസ് എന്ന സൈക്ലിംഗ് താരമായിട്ടാണ് ചിത്രത്തില്‍ രജിഷ എത്തുന്നത്.

സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പിആര്‍ അരുണാണ്. രജിഷ വിജയനൊപ്പം സുരാജ് വെഞ്ഞാറമൂടും ഫൈനല്‍സില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ധ്രുവന്‍, നിരഞ്ജ്, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയിലുണ്ടാവും. മണിയന്‍ പിളള രാജുവും പ്രജീവ് സത്യവര്‍ദ്ധനും ചേര്‍ന്നാണ് ഫൈനല്‍സ് നിര്‍മ്മിക്കുന്നത്.
സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് ഫൈനല്‍സിന് വേണ്ടി സംഗീതമൊരുക്കിയിരുന്നത്. പ്രിയാ പ്രകാശ് വാര്യരും നരേഷ് അയ്യരും ചേര്‍ന്ന് പാടിയൊരു ഗാനം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സുധീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ജിത് ജോഷി എഡിറ്റിങ്ങ് ചെയ്യുന്നു. ഓണത്തിനാണ് രജിഷ വിജയന്‍ ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











