ജൂണിനു ശേഷം സൈക്ലിസ്റ്റാകാന്‍ രജിഷ വിജയന്‍! ഒളിമ്പിക്‌സിനു തയ്യാറെടുക്കുന്ന കായികതാരമായി നടി

By Midhun Raj

Recommended Video

ജൂണിനു ശേഷം സൈക്ലിസ്റ്റാകാന്‍ രജിഷ | filmibeat Malayalam

ജൂണ്‍ എന്ന ചിത്രത്തിന്റെ വിജയത്തിനു ശേഷം മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന നടിയാണ് രജിഷ വിജയന്‍. രജിഷ മുഖ്യ വേഷത്തില്‍ അഭിനയിച്ച ജൂണിന് മികച്ച സ്വീകാര്യതയായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചത്. ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച സിനിമ തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു.

ഇപ്പോഴിതാ ജൂണിനു ശേഷം രജിഷയുടെ പുതിയ സിനിമ വരികയാണ്. ഫൈനല്‍സ് എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ സൈക്ലിസ്റ്റിന്റെ കഥാപാത്രമായിട്ടാണ് നടി എത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. നവാഗതനായ പിആര്‍ അരുണ്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. നടി മുത്തുമണിയുടെ ഭര്‍ത്താവാണ് അരുണ്‍. മണിയന്‍ പിളള രാജുവും പ്രജീവും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

rajisha vijayan

രജിഷക്കൊപ്പം സുരാജ് വെഞ്ഞാറമൂടും സിനിമയില്‍ മുഖ്യ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ടൊവിനോ തോമസിന്റെ തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്.

അനുരാഗ കരിക്കിന്‍ വെളളത്തിലൂടെ സിനിമയിലെത്തിയ രജിഷയുടെ നാലാമത്തെ സിനിമയായിരുന്നു ജൂണ്‍. വിനീത് ശ്രീനിവാസനൊപ്പമുളള ഒരു സിനിമാക്കാരന്‍, ദിലീപിനൊപ്പമുളള ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നീ സിനിമകളിലായിരുന്നു നടി മുന്‍പ് അഭിനയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X