നീ മഴവില്ലു പോലെന്‍...! ഫൈനല്‍സിന് വേണ്ടി പ്രിയ വാര്യര്‍ ആലപിച്ച ഗാനത്തിന്റെ വീഡിയോ
ജൂണിന്റെ വിജയത്തിന് ശേഷം രജിഷ വിജയന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഫൈനല്‍സ്. സ്‌പോര്‍ട്‌സ് പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമയില്‍ സൈക്ലിംഗ് താരമായിട്ടാണ് രജിഷ എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ഫൈനല്‍സിന്റെ ആദ്യ ഗാനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.

നീ മഴവില്ലു പോലെന്‍ എന്നു തുടങ്ങുന്ന പാട്ട് പ്രിയ പ്രകാശ് വാര്യരും നരേഷ് അയ്യരും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. തീവണ്ടിയിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോനാണ് ഫൈനല്‍സിനു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.രജിഷ വിജയനൊപ്പം സുരാജ് വെഞ്ഞാറമൂടും ഫൈനല്‍സില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ധ്രുവന്‍, നിരഞ്ജ് മണിയന്‍ പിളള രാജു, ടിനി ടോം, കുഞ്ചന്‍, മാല പാര്‍വ്വതി, മുത്തുമണി എന്നിവര്‍ക്കൊപ്പം ചില കായിക താരങ്ങളും സിനിമയിലുണ്ടാവും. ഓണം റിലീസായിട്ടാണ് ഫൈനല്‍സ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. പിആര്‍ അരുണാണ് സിനിമ സംവിധാനം ചെയ്യുന്നത്. മണിയന്‍ പിളള രാജുവും പ്രജീവ് സത്യവര്‍ദ്ധനും ചേര്‍ന്നാണ് ഫൈനല്‍സ് നിര്‍മ്മിക്കുന്നത്.സുധീപ് ഇളമണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ജിത് ജോഷി എഡിറ്റിങ്ങ് ചെയ്യുന്നു.
ഫൈനല്‍സിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. രജിഷയുടെ സൈക്ലിംഗ് രംഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുളള ഒരു ടീസറായിരുന്നു സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











