ഫ്രൈഡേ ഫിലിം ഹൗസിന്റെ ജൂണില്‍ കിടിലന്‍ മേക്ക് ഓവറില്‍ രജിഷ വിജയന്‍! ഫസ്റ്റ്‌ലുക്ക് പുറത്ത്
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരം നേടി രജിഷ പ്രതിഭ തെളിയിച്ചിരുന്നു. തുടര്‍ന്ന് ഒരു സിനിമാക്കാരന്‍, ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നീ സിനിമകളിലും നടി അഭിനയിച്ചു. ഒരിടവേളയ്ക്കു ശേഷം നടി മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.
ഫ്രൈഡേ ഫിലിംസ് നിര്‍മ്മിക്കുന്ന ജൂണ്‍ എന്ന സിനിമയിലൂടെയാണ് രജിഷ തിരിച്ചെത്തുന്നത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പോസ്റ്ററില്‍ കിടിലന്‍ മേക്ക് ഓവറിലാണ് രജിഷയെ കാണിച്ചിരിക്കുന്നത്.

നവാഗതനായ അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ജൂലൈ 11ന് തുടങ്ങിയ ചിത്രീകരണം 56 ദിവസങ്ങള്‍കൊണ്ടായിരുന്നു കഴിഞ്ഞത്. എറെ സര്‍പ്രൈസുകള്‍ ഉളെളാരു ചിത്രമാണ് ജൂണ്‍ എന്നാണറിയുന്നത്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത് എന്നാണറിയുന്നത്. സിനിമ 2019 ഫ്രെബുവരിയിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.


Click it and Unblock the Notifications











