രജിഷ വിജയന്‍ ചിത്രം ജൂണിലെ ആദ്യ ഗാനം പുറത്ത്! 'മിന്നി മിന്നി' വീഡിയോ ഗാനം തരംഗമാകുന്നു! കാണൂ
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ താരമാണ് രജിഷ വിജയന്‍. മികച്ച പ്രകടനത്തിലൂടെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടി ഒരു സിനിമാക്കാരന്‍,ജോര്‍ജ്ജേട്ടന്‍സ് പൂരം എന്നീ സിനിമകളിലും തുടര്‍ന്ന് അഭിനയിച്ചിരുന്നു. ഒരിടവേളയ്ക്കു ശേഷം രജിഷ മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രമാണ് ജൂണ്‍.
ചിത്രത്തിലെ ആദ്യ ഗാനം സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. അമൃത സുരേഷ് പാടിയ മിന്നി മിന്നി എന്ന ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. അഹമ്മദ് കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഫൈഡ്രേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ 17 വയസുമുതല്‍ 25 വരെയുളള പ്രായമാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്നത്.

ജോജു ജോര്‍ജ്ജ്, അശ്വതി, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ സര്‍പ്രൈസുകളുളള ഒരു ചിത്രമായിരിക്കും ജൂണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ ആറു ഗെറ്റപ്പുകളിലാണ് രജിഷ വിജയന്‍ എത്തുന്നത്. ഫെബ്രുവരിയില്‍ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.


Click it and Unblock the Notifications











