മാനേ പെണ്‍മാനേ...! ശ്രദ്ധേയമായി രജിഷ വിജയന്‍ ചിത്രം ജൂണിലെ പുതിയ ഗാനം! കാണൂ
അനുരാഗ കരിക്കിന്‍ വെള്ളത്തിലൂടെ ശ്രദ്ധേയയായ രജിഷ വിജയന്‍ മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ജൂണ്‍. രജിഷ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയൊരു പാട്ട് കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ജൂണിലെ മാനേ പെണ്‍മാനേ എന്നു തുടങ്ങുന്ന ഗാനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. രജിഷ വിജയന്‍ തന്നെയായിരുന്നു ഈ പാട്ട് പുറത്തുവിട്ടത്. ചിത്രത്തില്‍ 17 വയസുമുതല്‍ 25 വരെയുളള പ്രായമാണ് രജിഷ അവതരിപ്പിക്കുന്നത്. നവാഗതനായ അഹമ്മദ് കബീര്‍ ചിത്രം സംവിധാനം ചെയ്യുന്നു.

ജോജു ജോര്‍ജ്ജ്, അശ്വതി, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ സര്‍പ്രൈസുകളുളള ഒരു ചിത്രമായിരിക്കും ജൂണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ ആറു ഗെറ്റപ്പുകളിലാണ് രജിഷ വിജയന്‍ എത്തുന്നത്.
ഫെബ്രുവരിയില്‍ സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ജൂണിന്റെതായി ആദ്യം പുറത്തിറങ്ങിയ ഗാനത്തിനും മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. അമൃത സുരേഷ് പാടിയ മിന്നി മിന്നി എന്ന ഗാനമായിരുന്നു സിനിമയുടെതായി ആദ്യം പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











