ജൂണില്‍ രജിഷയ്‌ക്കൊപ്പം ജോജു ജോര്‍ജ്ജും! ചിത്രത്തിന്റെ രസകരമായ ആദ്യ ടീസര്‍ പുറത്ത്! വീഡിയോ കാണൂ

By Midhun Raj

അനുരാഗ കരിക്കിന്‍ വെളളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് രജിഷ വിജയന്‍. ആദ്യ ചിത്രത്തിലൂടെ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ നടി തുടര്‍ന്നും തിളങ്ങിയിരുന്നു. ഒരിടവേളയ്ക്കു ശേഷം രജിഷ നായിക വേഷത്തില്‍ എത്തുന്ന ചിത്രമാണ് ജൂണ്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. രജിഷ, ജോജു ജോസഫ്, അശ്വതി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ചിത്രത്തിലെ ഒരു രംഗമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ 17 വയസുമുതല്‍ 25 വരെയുളള പ്രായമാണ് രജിഷ വിജയന്‍ അവതരിപ്പിക്കുന്നത്.

june movie

ജോജു ജോര്‍ജ്ജ്, അശ്വതി, അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറെ സര്‍പ്രൈസുകളുളള ഒരു ചിത്രമായിരിക്കും ജൂണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ ആറു ഗെറ്റപ്പുകളിലാണ് രജിഷ വിജയന്‍ എത്തുന്നത്. ഫെബ്രുവരിയില്‍ ജൂണ്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X