For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മെഗാസ്റ്റാര്‍ ചിത്രം കാണാന്‍ താനും ആകാംക്ഷയിലാണെന്ന് രജിഷ വിജയന്‍! ഉണ്ടയെക്കുറിച്ച് നടി പറഞ്ഞത് കാണൂ

  |

  മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രം ഉണ്ടയുടെ റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മമ്മൂക്കയുടെതായി ഏറെനാള്‍ മുന്‍പ് പ്രഖ്യാപിച്ച ചിത്രം കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് നാളെ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. മധുരരാജയുടെ വന്‍ വിജയത്തിന് ശേഷമെത്തുന്ന സൂപ്പര്‍താര ചിത്രം വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും നോക്കി കാണുന്നത്.

  കുഞ്ഞ് ഒര്‍ഹാനും ജാമിയയ്ക്കുമൊപ്പം സൗബിന്‍ ഷാഹിര്‍! ജൂനിയറിന്‌റെ ക്യൂട്ട് ചിത്രം പങ്കുവെച്ച് നടന്‍!

  സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറുമെല്ലാം തരംഗമായി മാറിയിരുന്നു. ഇത്തവണയും വലിയ റിലീസായിട്ടാണ് മെഗാസ്റ്റാര്‍ ചിത്രം പുറത്തിറങ്ങുന്നത്. അതേസമയം ഉണ്ടയ്ക്കും മെഗാസ്റ്റാറിനും ആശംസകള്‍ നേര്‍ന്നുകൊണ്ടുളള നടി രജിഷ വിജയന്റെ പോസ്റ്റ് വൈറലായി മാറിയിരുന്നു. സിനിമ പുറത്തിറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയാണ് ആശംസകളുമായി നടി എത്തിയിരുന്നത്.

  ഉണ്ടയുടെ റിലീസ്

  ഉണ്ടയുടെ റിലീസ്

  അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം മമ്മൂക്ക വീണ്ടും പോലീസ് ഓഫീസറുടെ റോളിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മെഗാസ്റ്റാര്‍ എത്തുന്നത്. അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് പുതിയ ചിത്രവുമായി സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എത്തുന്നത്. ആക്ഷന്‍ കോമഡി ചിത്രവുമായിട്ടാണ് ഇത്തവണ മമ്മൂക്ക എത്തുന്നതെന്നും അറിയുന്നു.

  മമ്മൂട്ടിയും യുവതാരങ്ങളും

  മമ്മൂട്ടിയും യുവതാരങ്ങളും

  മെഗാസ്റ്റാറിനൊപ്പം മലയാളത്തിലെ ശ്രദ്ധേയരായ യുവതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോവുന്ന പോലീസ് സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്. ഉണ്ടയുടെ സെന്‍സറിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  ഉണ്ടയെക്കുറിച്ച് രജിഷ വിജയന്‍

  ഉണ്ടയെക്കുറിച്ച് രജിഷ വിജയന്‍

  റിലീസിങ്ങിനൊരുങ്ങുന്നതിനിടെയാണ് സിനിമയ്ക്ക് ആശംസകളുമായി രജിഷ വിജയന്‍ എത്തിയിരുന്നത്. ഖാലിദ് റഹ്മാന്റെ ആദ്യ ചിത്രമായ അനുരാഗ കരിക്കിന്‍ വെളളത്തിലൂടെയാണ് രജിഷ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. അനുരാഗ കരിക്കിന്‍ വെളളത്തിന് ശേഷമുളള സംവിധായകന്റെ രണ്ടാമത്തെ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു രജിഷ എത്തിയിരുന്നത്.

  രജിഷ വിജയന്റെ ആശംസ

  ഉണ്ടയുടെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് താന്‍ കാത്തിരിക്കുന്നതെന്ന് രജിഷ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. ഖാലിദ് റഹ്മാന്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും ഇന്ന് താന്‍ ഒരു നടിയായതിന് കാരണം അദ്ദേഹമാണെന്നും രജിഷ പറയുന്നു. ഈ ചിത്രം വളരെ സ്‌പെഷലാണെന്നും ഖാലിദ് റഹ്മാന്‍ വളരെ കഴിവും കഠിനാദ്ധ്വാനിയുമായ ആളാണെന്ന് തനിക്കറിയാമെന്നും രജിഷ കുറിച്ചു.

  രജിഷ പറഞ്ഞത്

  രജിഷ പറഞ്ഞത്

  മൂന്ന് വര്‍ഷത്തിനു ശേഷം നിങ്ങളുടെ മറ്റൊരു ക്രാഫ്റ്റ് കുടി തിയ്യേറ്ററുകളിലേക്ക് എത്തുമ്പോള്‍ അതും മറ്റൊരു തരത്തിലുളളതായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. മമ്മൂക്കയുടെ ഇത്തരമൊരു വേഷത്തിനായി കാത്തിരുന്നതാണെന്നും ഒടുവില്‍ അത് സഭവിക്കുന്നെന്നും രജിഷ പറഞ്ഞു. ഉണ്ടയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെല്ലാം ആശംസകള്‍ നേരുന്നുവെന്നും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  ഉണ്ട തിയ്യേറ്ററുകളിലേക്ക്

  ഉണ്ട തിയ്യേറ്ററുകളിലേക്ക്

  അതേസമയം മമ്മൂട്ടിക്കൊപ്പം വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ആസിഫ് അലിയും ഉണ്ടയില്‍ അതിഥി വേഷത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അര്‍ജുന്‍ അശോകന്‍,,ഷൈന്‍ ടോം ചാക്കോ,വിനയ് ഫോര്‍ട്ട്,ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ആദ്യ സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായിട്ട് എത്തുന്നത്.

  ബാഹുബലിക്ക് ശേഷം ആക്ഷന്‍ അവതാറില്‍ പ്രഭാസ്! സാഹോയുടെ കിടിലന്‍ ടീസര്‍ പുറത്ത്! വീഡിയോ വൈറല്‍

  മൂത്തോനില്‍ നിന്നും റോഷന്‍ മാത്യു ബോളിവുഡിലേക്ക്! അരങ്ങേറ്റം അനുരാഗ് കശ്യപ് ചിത്രത്തില്‍

  English summary
  rajisha vijayan's post about unda movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X