കഥാപാത്രത്തിനായി മൊട്ടയടിക്കണമെന്ന് പറഞ്ഞാല്‍ മൊട്ടയടിക്കുക! തുറന്നുപറഞ്ഞ് രജിഷ വിജയന്‍
ജൂണ്‍ എന്ന ചിത്രത്തിന്റെ വിജത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് രജിഷ വിജയന്‍. ജൂണിന് പിന്നാലെ ഫൈനല്‍സും വിജയം നേടിയതോടെ നടിയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ന്നിരുന്നു. വിധു വിന്‍സെന്റ് സംവിധാനം ചെയ്ത സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രമാണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്നത്. സ്റ്റാന്‍ഡ് അപ്പുമായി ബന്ധപ്പെട്ട് നടന്ന ഒരഭിമുഖത്തില്‍ നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

സ്റ്റാന്‍ഡ് അപ്പിലെ കഥാപാത്രമായ ദിയയെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രജിഷ ഇക്കാര്യം പറഞ്ഞത്. തന്നെ മാനസികമായി ബുദ്ധിമുട്ടിച്ച കഥാപാത്രമാണ് ദിയയെന്ന് നടി പറഞ്ഞു. എന്നാല്‍ ഏത് കഥാപാത്രം കിട്ടിയാലും അതിനോടുളള തന്റെ സമീപനം എന്തായിരിക്കുമെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ജൂണിലെ 15കാരിയായ നായികയാവാന്‍ തന്റെ നീളന്‍ തലമുടി മുറിച്ച് ആരാധകരെ ഞെട്ടിച്ച താരമാണ് രജിഷ വിജയന്‍.
ഒരു ആര്‍ട്ടിസ്റ്റ് എന്നാല്‍ കളിമണ്ണ് പോലെയാണെന്ന് രജിഷ വിജയന്‍ പറയുന്നു. അതിനെ രൂപാന്തരപ്പെടുത്താന്‍ സാധിക്കണം. കഥാപാത്രത്തിനായി മുടി മുറിക്കുക എന്ന് പറഞ്ഞാല്‍ മുടി മുറിക്കുക. മൊട്ടയടിക്കുകയെന്നു പറഞ്ഞാല്‍ മൊട്ടയടിക്കുക. വണ്ണം കുറയ്ക്കണമെങ്കില്‍ വണ്ണം കുറയ്ക്കണം. കൂട്ടണമെങ്കില്‍ കൂട്ടണം. രജിഷ വിജയന്‍ പറഞ്ഞു.


Click it and Unblock the Notifications











