അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ജീവിതത്തില്‍ സംഭവിച്ചത്! പ്രണയതകര്‍ച്ചയെക്കുറിച്ച് രജിഷ
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രജിഷ വിജയന്‍. ആസിഫ് അലി നായകനായ ചിത്രത്തിലൂടെ മികച്ച നടിക്കുളള സംസ്ഥാന പുരസ്‌കാരവും നടി നേടിയെടുത്തിരുന്നു. സിനിമയിലെ എലിസബത്ത് എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായി മാറിയിരുന്നത്. തുടര്‍ന്നിറങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളും നടിയുടെതായി ശ്രദ്ധിക്കപ്പെട്ടു.
ഒരിടവേള കഴിഞ്ഞാണ് ജൂണ്‍ എന്ന ചിത്രത്തിലൂടെ നടി വീണ്ടും തിരിച്ചുവരവ് നടത്തിയിരിക്കുന്നത്. സിനിമ തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. അടുത്തിടെ അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ജീവിതത്തില്‍ പ്രണയത്തകര്‍ച്ച ഉണ്ടായതായി രജിഷ തുറന്നുപറഞ്ഞിരുന്നു. മഴവില്‍ മനോരമയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു രജിഷ ഇക്കാര്യം പറഞ്ഞത്.

ജൂണ്‍ എന്ന സിനിമ
നവാഗതനായ അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ രജീഷ കേന്ദ്രകഥാപാത്രമായി എത്തിയ സിനിമയായിരുന്നു ജൂണ്‍. ഫ്രൈഡേ ഫിലിം ഹൗസിന്റൈ ബാനറില്‍ വിജയ് ബാബുവായിരുന്നു സിനിമ നിര്‍മ്മിച്ചിരുന്നത്. ഒരു പെണ്‍കുട്ടിയുടെ കൗമാരകാലം മുതല്‍ യൗവനം വരെയുളള ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിനു ശേഷം നീണ്ട ഇടവേള കഴിഞ്ഞാണ് രജിഷ ജൂണുമായി എത്തിയിരിക്കുന്നത്. സിനിമയ്ക്കു വേണ്ടി നടി നടത്തിയ മേക്ക് ഓവറുകളും ശ്രദ്ധേയമായിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സിനിമ തിയ്യേറ്ററുകളിലെത്തിയപ്പോള്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു.

അതു പോലെ തന്നെയാണ് ബ്രേക്കപ്പും
ജൂണിനെക്കുറിച്ച് റിമി ടോമിയുടെ പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്ന ജീവിതത്തില്‍ പ്രണയത്തകര്‍ച്ച ഉണ്ടായ കാര്യം രജിഷ വിജയന്‍ തുറന്നുപറഞ്ഞത്. റിമിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് നടി ഇക്കാര്യം പറഞ്ഞത്. ഒരു ബ്രേക്ക് അപ്പ് ഉണ്ടായിട്ടുണ്ടെന്നും പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ലെന്നും രജിഷ പറയുന്നു. അതു പോലെ തന്നെയാണ് ബ്രേക്കപ്പും. ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടായിട്ടുണ്ട്.

അതിന് ശേഷമാണ് സംഭവിച്ചത്
പക്ഷേ അനുരാഗ കരിക്കിന്‍ വെള്ളം ചെയ്യുമ്പോള്‍ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് ജീവിതത്തില്‍ പ്രണയത്തകര്‍ച്ച സംഭവിച്ചത്. ഒന്നും ഒന്നും മൂന്ന് പരിപാടിയില്‍ സംസാരിക്കവേ രജിഷ വിജയന്‍ പറഞ്ഞു. രജിഷയ്‌ക്കൊപ്പം ജൂണിലെ നായകന്‍മാരായ അര്‍ജുന്‍ അശോകന്‍,സര്‍ജാനോ ഖാലിദ് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. സിനിമയില്‍ രജിഷയുടെ നായകന്‍മാരായി ആനന്ദ്,ന്വോല്‍ തുടങ്ങിയ റോളുകളിലാണ് ഇരുവരും എത്തുന്നത്.

നടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്ന്
ജൂണ്‍ സാറ ജോയ് എന്നാണ് സിനിമയില്‍ രജിഷയുടെ കഥാപാപാത്രത്തിന്റെ പേര്. രജിഷക്കൊപ്പം ജോജു ജോര്‍ജ്ജ്,അശ്വതി മേനോന്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകളും ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. രജിഷയുടെ പ്രകടനത്തിന് തന്നെയാണ് കൂടുതല്‍ അഭിപ്രായങ്ങള്‍ വന്നിരുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിനു ശേഷം നടിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ജൂണെന്ന് അധിക പേരും അഭിപ്രായപ്പെട്ടു.


Click it and Unblock the Notifications











