ബൈക്കില്‍ നിന്നും വീണ് രജിഷയും വൈഷ്ണവിയും!! ജൂണിലെ രസകരമായ വീഡിയോ വൈറൽ
2019 ൽ പുറത്തിറങ്ങി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ജൂൺ. നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകർക്ക് സ്കൂൾ കാലഘട്ടത്തിലെ കുറെ മനോഹരമായ ഓർമ സമ്മാനിക്കുന്നതായിരുന്നു. കോളേജ്, സ്കൂൾ ജീവിതം പറയുന്ന നിരവധി ചിത്രങ്ങൾ പുറത്തു വന്നെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്ത പ്രമേയത്തിലായിരുന്നു ജൂൺ ഒരുങ്ങിയത്.

രജിഷ വിജയൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജൂൺ സാറ ജോയ് എന്ന പെൺകുട്ടിയുടെ 16 വയസു മുതൽ 26 വയസുവരെയുള്ള ജീവിത കാലഘട്ടമായിരുന്നു പറഞ്ഞിരുന്നത്. പ്രേക്ഷകരെ അൽപം പോലും ബോറടിപ്പിക്കാതെയായിരുന്നു ചിത്രം മുന്നോട്ട് പോയത്. ചിത്രത്തിലെ രജിഷയുടെ ഗെറ്റപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്ക് വേണ്ടി നീണ്ട മുടി മുറിയ്ക്കുകയും ശരീര ഭാരം കുറയ്ക്കുകയും ചെയ്തിരുന്നു.ഇപ്പോഴിത ജൂണിന്റെ രസകരമായ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.
ഷൂട്ടിങ്ങിന്റെ ആദ്യ ദിനം മുതൽ പാക്ക്അപ്പ് ദിവസം വരെയുളള ചിത്രീകരണ വിശേഷങ്ങളും രസകരമായ സംഭവങ്ങളും ചേർത്തു കൊണ്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രജിൽ വിജയൻ, ജോജു , അർജുൻ അശോകൻ, അശ്വതി മേനോൻ, സർജാനോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ്ബാബുവാണ് ചിത്രം നിര്‍മിച്ചത്. ......


Click it and Unblock the Notifications











