രജിത് കുമാറിന് സിനിമയില്‍ നായകനാവാനുള്ള അവസരം ലഭിച്ചോ? ഡോക്ടറുടെ മറുപടി ഇങ്ങനെയാണ്!

ബിഗ് ബോസ് സീസണ്‍ 2 ലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു ഡോക്ടര്‍ രജിത് കുമാര്‍. വിവിധ വിഷയങ്ങളില്‍ സ്വന്തം അഭിപ്രായങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ട് വിവാദ നായകനായി നിറഞ്ഞുനില്‍ക്കുകയായിരുന്നു അദ്ദേഹം. ജീന്‍സ് വിവാദത്തെക്കുറിച്ച് ബിഗ് ബോസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. ബിഗ് ബോസ് വീട്ടിലേക്ക് എത്തിയപ്പോഴായിരുന്നു രജിത്തിനെക്കുറിച്ച് എല്ലാവരും മനസ്സിലാക്കിയത്. മറ്റുള്ളവരില്‍ നിന്ന് മാറി സ്വന്തമായി ഗെയിം കളിക്കുകയായിരുന്നു അദ്ദേഹം. കൃത്യമായ പ്ലാനിംഗോടെയാണ് താരം പരിപാടിയിലേക്ക് എത്തിയതെന്ന തരത്തിലുള്ള ചര്‍ച്ചകളായിരുന്നു ഇടയ്ക്ക് നടന്നത്.

പരിപാടിയില്‍ എങ്ങനെ നില്‍ക്കണമെന്നും ജനപിന്തുണ നേടാനായി എന്ത് ചെയ്യണമെന്നുമൊക്കെ അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നായിരുന്നു പലരും പറഞ്ഞത്. തന്നെക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ചെല്ലാം രജിത് കുമാറും അറിയുന്നുണ്ടായിരുന്നു. മോഹന്‍ലാലായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതിയെക്കുറിച്ച് ആദ്യമായി പറഞ്ഞത്. തുടക്കത്തില്‍ സ്ഥിരമായി എലിമിനേഷന്‍ നോമിനേഷനില്‍ വന്നിരുന്നു അദ്ദേഹം. അപ്രതീക്ഷിത സംഭവവികാസങ്ങളെത്തുടര്‍ന്നായിരുന്നു അദ്ദേഹം പുറത്തേക്ക് പോയത്. ബിഗ് ബോസിന് ശേഷം അദ്ദേഹത്തെ നായകനാക്കി സിനിമ ഒരുക്കുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. പവന്‍ ജിനോ തോമസിനൊപ്പമാണ് രജിത് എത്തുന്നതെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

രജിത് കുമാറിനെ നായകനാക്കി സിനിമ

രജിത് കുമാറിനെ നായകനാക്കി സിനിമ

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ രജിത് കുമാറിന് സിനിമയിലേക്ക് അവസരം ലഭിച്ചുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇനി അദ്ദേഹത്തെ ബിഗ് സ്‌ക്രീനില്‍ കാണാമെന്നായിരുന്നു ആരാധകരും പറഞ്ഞത്. ആറ്റിങ്ങല്‍ സ്വദേശിയാണ് താരത്തെ നായകനാക്കി സിനിമ ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. അഞ്ജലി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പവന്‍ ജിനോ തോമസും അഭിനയിക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ബിജുക്കുട്ടന്റെ ചോദ്യം

ബിജുക്കുട്ടന്റെ ചോദ്യം

ആലപ്പി അഷ്രഫും രജിത് കുമാറിനെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. ഡോക്ടര്‍ രജിത് കുമാര്‍ ബിഗ് ബോസില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എന്ന മുഖവുരയോടെയായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. വീണ്ടും ചില വീട്ടുവിശേഷങ്ങള്‍ എന്ന പരിപാടിയില്‍ രജിത് കുമാറും പങ്കെടുത്തിരുന്നു. ബിഗ് ബോസ് അനുഭവങ്ങളും മറ്റ് വിശേഷങ്ങളെക്കുറിച്ചുമൊക്കെയായിരുന്നു അദ്ദേഹം സംസാരിച്ചത്. ടിനി ടോമും ബിജുക്കുട്ടനുമൊക്കെ അദ്ദേഹത്തോട് ചോദ്യം ചോദിച്ചിരുന്നു. ബിജുക്കുട്ടനായിരുന്നു രജിത്തിനെ നായകനാക്കിയുള്ള സിനിമയെക്കുറിച്ച് ചോദിച്ചത്.

നല്‍കിയ മറുപടി

നല്‍കിയ മറുപടി

യൂട്യൂബിൽ വരുന്നതെല്ലാം സത്യമായെങ്കിൽ ഞാൻ അമേരിക്കൻ പ്രസിഡന്റ് ആയി പോയേനെ. ഞാൻ പോലും അറിയാത്ത ഞാൻ പോലും മനസ്സിൽ വിചാരിക്കാത്ത എന്തൊക്കെ കാര്യങ്ങളാണ് യൂട്യൂബിൽ വരുന്നത്." ഇതായിരുന്നു രജിത്കുമാറിന്റെ പ്രതികരണം. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെക്കുറിച്ച് വിവരിച്ചും അദ്ദേഹം എത്തിയിരുന്നു. തന്‍റെ യഥാര്‍ത്ഥ അക്കൗണ്ട് ഏതാണെന്നും അദ്ദേഹം കാണിച്ചുതന്നിരുന്നു. ബിഗ് ബോസിലെ സ്കൂള്‍ ടാസ്ക്കിനിടയില്‍ സഹമത്സരാര്‍ത്ഥിയായ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് പിന്നാലെയായാണ് താരം പുറത്തായത്.

 ദയ അശ്വതി പറഞ്ഞത്

ദയ അശ്വതി പറഞ്ഞത്

യൂട്യൂബ് ചാനലിനിനെതിരേ കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഞാനും ഇതു തന്നെയാ പറഞ്ഞത്. അപ്പോ എനിക്ക് തലക്ക് വട്ട്, എനിക്ക് വിദ്യാഭ്യാസക്കുറവ്, ഈ ഞാൻ നുണ പറഞ്ഞു, ഈ ഞാൻ പെരും കളി ഇപ്പോ എന്തായി എന്നായിരുന്നു ദയയുടെ ചോദ്യം. ബിഗ് ബോസിലെ വിശേഷങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞാണ് ദയ എത്തിക്കൊണ്ടിരിക്കുന്നത്. താന്‍ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള വിശേഷവും താരം പങ്കുവെച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X