മിസ് രജിത്ത് മേനോന്‍!
'ഇതിഹാസ' എന്ന ചിത്രത്തില്‍ അനുശ്രീ ആണായി എത്തിയതാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ക്ക് അത്ഭുതം. ആണ് പെണ്ണാകാന്‍ തുടങ്ങിയപ്പോള്‍, പെണ്ണ് ആണാകാനും തുടങ്ങി. സിനിമയല്ലേ, അങ്ങനെ പലതും സംഭവിച്ചേക്കാം. പക്ഷെ രജിത്ത് മേനോന്റെ ഈ കോലം കെട്ടല്‍ എന്തിനാണെന്ന് മനസ്സിലായില്ല.
'തില്ലാന തില്ലാന' എന്ന ചിത്രത്തില്‍ കൃഷ്ണയും 'മായാമോഹിനി' എന്ന ചിത്രത്തില്‍ ദിലീപും പെണ്‍വേഷം കെട്ടിയത് കഥാസന്ദര്‍ഭങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഒടുവില്‍ 'ടമാര്‍ പടാര്‍' എന്ന ചിത്രത്തില്‍ ബാബുരാജ് കെട്ടിയ പെണ്‍ വേഷവും വാര്‍ത്തയായി.

ഇപ്പോള്‍ ഒരെത്തുപിടിയും കിട്ടാത്തത് രജിത്ത് മേനോന്റെ ഈ പെണ്‍വേഷത്തിലാണ്. 'മിസ് രജിത്ത് മേനോന്‍' എന്ന തലക്കെട്ടോടെ താരം തന്നെ ഫേസ്ബുക്കില്‍ പോസ്റ്റിയ ഫോട്ടായാണിത്. ആയിരത്തിനടത്ത് ലൈക്കുകളും മറ്റും വന്നെങ്കിലും എന്തിനാണീ കോലം എന്ന് മാത്രം പിടികിട്ടിയില്ല.
'ഗോള്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ രജിത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചൊന്നും പറഞ്ഞ് കേട്ടിട്ടില്ല. 'ദൈവത്തിന്റെ സ്വന്തം ക്ലീറ്റസാണ്' മലയാളത്തില്‍ ഒടുവില്‍ റിലീസായത്. അതിനിടയില്‍ തമിഴില്‍ 'നിയ്ത്തത് യാരോ' എന്ന ചിത്രവും ചെയ്തു.

ഇപ്പോള്‍ തെളുങ്കില്‍ 'ഗോള്‍ഡന്‍ ചാന്‍സ്' എന്ന ഒരു ചിത്രം ചെയ്യുന്നുണ്ട്. ഇനി ആ ചിത്രത്തിന് വേണ്ടിയാണോ ഈ മോഹിനിരൂപം എന്നും വ്യക്തമല്ല. എന്തായാലും പെണ്‍വേഷം കെട്ടിയപ്പോള്‍ തില്ലാന തില്ലാനയിലെ കൃഷ്ണയുടെ മുഖഛായയുണ്ട്.


Click it and Unblock the Notifications











