രജിത് മേനോന്റെ ഹ്രസ്വചിത്രം ലവ് പോളിസി

By Lakshmi

ഗോള്‍ എന്ന ചിത്രത്തിലൂടെ എത്തിയ താരമാണ് രജിത് മേനോന്‍. 2007ല്‍ സിനിമയിലെത്തിയ രജിത് ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞു. അഭിനയകലയെ ഏറെ ഇഷ്ടപ്പെടുന്ന രജിത് ഇപ്പോള്‍ സംവിധാനത്തിലും അരക്കൈനോക്കിയിരിക്കുകയാണ്. ഭിനയവും സംവിധാനവും തിരക്കഥഴെയുത്തുമെല്ലാം ഒരുമിച്ച് ചെയ്യുന്നവരുടെ കൂട്ടത്തില്‍ ബാലചന്ദ്രമേനോനും ശ്രീനിവാസനുമാണ് രജിതിന്റെ റോള്‍ മോഡലുകള്‍.

ഇവര്‍ രണ്ടുപേരും മികച്ച നടന്മാരാണ് ഒപ്പം മികച്ച സംവിധായകരും തിരക്കഥാകൃത്തുക്കളും കൂടിയാണെന്ന് രജിത് അഭിപ്രായപ്പെടുന്നു. ഇവരെപ്പോലെ സംവിധാനത്തിലും പരീക്ഷണം നടത്താനാണ് രജിത് ഒരുങ്ങുന്നത്.

 Rajith Menon

ലവ് പോളിസിയെന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് രജിതിന്റെ പരീക്ഷണം. ആറു മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രത്തില്‍ അജു വര്‍ഗ്ഗീസും ശ്രിത ശിവദാസും ഒന്നിച്ചുള്ള മൂന്ന് സീനുകളാണുള്ളത്.

മമ്മൂട്ടി നായകനായി അഭിനയിച്ച ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തനിയ്ക്കീ ഹ്രസ്വചിത്രത്തിന്റെ ഐഡിയ കിട്ടിയതെന്ന് രജിത് പറയുന്നു. സംഗീതസംവിധായകരായ ശ്രീജിത്ത്, സച്ചിന്‍, ഛായാഗ്രാഹകന്‍ വിനോത് ഇല്ലംപള്ളി, എഡിറ്റര്‍ ശ്യാം ശശിധരന്‍ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് രജിത് തന്റെ ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

നടി രമ്യ നമ്പീശന്‍ സുരാജ് എന്നിവരാണ് ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്. ഫെബ്രുവരിയിലാണ് രജിതിന്റെ ഹ്രസ്വചിത്രം റിലീസ് ചെയ്യുക.

ഇനി അഭിനയത്തേക്കാളേറെ സംവിധാനത്തിനായിരിക്കുമോ പ്രാധാന്യം നല്‍കുകയെന്ന് ചോദിച്ചാല്‍. തീര്‍ച്ചയായും അല്ലെന്നാണ് രജിതിന്റെ മറുപടി. അഭിനയത്തിനുതന്നെയാണ് ഞാന്‍ മുന്‍തൂക്കം നല്‍കുന്നത്. ഇപ്പോള്‍ തെലുങ്കില്‍ ഗോള്‍ഡന്‍ ചാന്‍സ് എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ വളരെപ്രധാനപ്പെട്ടൊരു വേഷമാണ് ലഭിച്ചിരിക്കുന്നത്. തമിഴിലും ചില ചിത്രങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്- രജിത് പറയുന്നു.

മലയാളത്തില്‍ ഇപ്പോഴും തനിയ്ക്ക് മികച്ചൊരു വേഷം ലഭിയ്ക്കാത്തതിലുള്ള വിഷമം രജിത് മറുച്ചുവെയ്ക്കുന്നില്ല. ഒട്ടേറെ ചിത്രങ്ങള്‍ ചെയ്‌തെങ്കിലും ഒന്നിലും തന്റെ കഴിവ് പൂര്‍ണമായി പ്രകടിപ്പിക്കാന്‍ കഴിയുന്നൊരു കഥാപാത്രം ലഭിച്ചില്ലെന്ന് രജിത് പറയുന്നു. എന്നാല്‍ മികച്ച തിരക്കഥകള്‍ തന്നെത്തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് താനെന്നും രജിത് പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X