അവസാനം കൂടെയുണ്ടായിരുന്നവര്‍ എല്ലാം കവര്‍ന്ന് അവരെ തനിച്ചാക്കി! ഷക്കീലയെകുറിച്ച് മനസ് തുറന്ന് രാജീവ്

By Midhun

തൊണ്ണൂറുകളില്‍ ബിഗ്രേഡ് സിനിമകളിലൂടെ പ്രേക്ഷകരെ ഹരം കൊളളിച്ച നടിയായിരുന്നു ഷക്കീല. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള നടി കൂടിയായിരുന്നു അവര്‍. സൂപ്പര്‍താരങ്ങളുടെയെല്ലാം ചിത്രങ്ങള്‍ക്ക് ലഭിച്ച അതേ സ്വീകാര്യത ഷക്കീല ചിത്രങ്ങള്‍ക്കും പണ്ട് ലഭിച്ചിരുന്നു.നടിയുടെതായി മലയാളത്തില്‍ നിര്‍മ്മിച്ചിരുന്ന ചിത്രങ്ങളെല്ലാം തന്നെ അന്യഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

ഷക്കീലയുടെ ജീവിതകഥ സിനിമയാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ദ്രജിത്ത് ലങ്കേഷാണ് ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്നത്. മലയാളി താരം രാജീവ് പിളളയാണ് ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ ഷക്കീലയുടെ ജീവിതത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ രാജീവ് പിളള സംസാരിച്ചിരുന്നു.

ഷക്കീലയുടെ ബയോപിക്ക്

ഷക്കീലയുടെ ബയോപിക്ക്

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങി നിന്ന നടിയായിരുന്നു ഷക്കീല. നടിയുടെ ചിത്രങ്ങള്‍ എപ്പോള്‍ ഇറങ്ങിയാലും
അതിനെല്ലാം തന്നെ മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. മലയാളം,തെലുങ്ക്,കന്നഡ,തമിഴ് തുടങ്ങിയ ഭാഷകളിലായിരുന്നു നടി കൂടുതലായും അഭിനയിച്ചിരുന്നത്. ബി ഗ്രേഡ് ചിത്രങ്ങള്‍ക്ക് ഒരുകാലത്ത് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്ന സമയത്തു തന്നെയാണ് ഷക്കീലയും തിളങ്ങിയിരുന്നത്. അടുത്തിടെയായിരുന്നു ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു സിനിമ വരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നടിയുടെതായി എല്ലാവരും അറിഞ്ഞതും അറിയാത്തതുമായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്

ഷക്കീലയായി റിച്ച ചദ്ദ

ഷക്കീലയായി റിച്ച ചദ്ദ

ബോളിവുഡ് സിനിമകളിലൂടെ തിളങ്ങിയ നടി റിച്ച ചദ്ദയാണ് ഷക്കീലയുടെ ബയോപിക്കില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. ബോളിവുഡില്‍ നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് റിച്ച ചദ്ദ. ഗ്യാങ്‌സ് ഓഫ് വസൈപ്പൂര്‍,ഗോലിയോം കീ രാംലീല രാസ് ലീല,സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെല്ലാം തന്നെ നടി ശ്രദ്ധേയ വേഷങ്ങളിലെത്തിയിരുന്നു. സിനിമയുടെ സ്‌ക്രിപ്റ്റ് മികച്ചതാണെന്നും നല്ല അഭിനയ സാധ്യതയുളള വേഷമായതിനാലാണ് ഷക്കീലയുടെ വേഷം തിരഞ്ഞെടുത്തതെന്നും അടുത്തിടെ റിച്ച ചദ്ദ പറഞ്ഞിരുന്നു.

സംവിധായകനായി ഇന്ദ്രജിത്ത് ലങ്കേഷ്

സംവിധായകനായി ഇന്ദ്രജിത്ത് ലങ്കേഷ്

അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരന്‍ ഇന്ദ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിരവധി കന്നഡ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഇന്ദ്രജിത്ത്. ഷക്കീലയുടെ സംഭവ ബഹുലമായ ജീവിത കഥയാണ് ഇന്ദ്രജീത്ത് സെല്ലുലോയ്ഡിലേക്ക് എത്തിക്കുന്നത്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ആരാധകരുളള ഷക്കീലയുടെ ജീവചരിത്ര സിനിമ വരുമ്പോള്‍ അത് വിജയമാവുമെന്ന പ്രതീക്ഷയാണ് അണിയറപ്രവര്‍ത്തകരുളളത്.

കാമുകനായി രാജീവ് പിളള

കാമുകനായി രാജീവ് പിളള

മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ രാജീവ് പിളളയാണ് ഷക്കീലയുടെ ബയോപിക്കില്‍ നായകവേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ഷക്കീലയുടെ കാമുകന്റെ വേഷത്തിലാണ് രാജീവ് പിളള എത്തുന്നത്. അര്‍ജുന്‍ എന്നാണ് ചിത്രത്തില്‍ രാജീവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സിനിമയുടെ ചിത്രീകരണം അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഷക്കീലയുടെ ബയോപിക്കിനെക്കുറിച്ച് അടുത്തിടെ രാജീവ് പിളള മനസ് തുറന്നിരുന്നു.

ഷക്കീലയെക്കുറിച്ച് രാജീവ് പിളള

ഷക്കീലയെക്കുറിച്ച് രാജീവ് പിളള

ഷക്കീലയുടെ ആത്മകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അത് ഷക്കീലയുടെ യഥാര്‍ത്ഥ ജീവിതത്തെ അവതരിപ്പിക്കുന്നു. യുവാക്കള്‍ക്കിടയില്‍ ഒരു കാലത്ത് ഷക്കീല തരംഗമായിരുന്നു. അവസാനം കൂടെയുണ്ടായിരുന്നവര്‍ എല്ലാം കവര്‍ന്നെടുത്ത് അവരെ തനിച്ചാക്കുകയായിരുന്നു.രാജീവ് പറയുന്നു. സിനിമയുടെ ഭാഗമായി അവരോട് സംസാരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും രാജീവ് പിളള പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X