»   » ഇനി ബാഹുബലിയില്ല!!! രാജമൗലി എല്ലാം അവസാനിപ്പിച്ചു!!! അടുത്ത ചിത്രം???

ഇനി ബാഹുബലിയില്ല!!! രാജമൗലി എല്ലാം അവസാനിപ്പിച്ചു!!! അടുത്ത ചിത്രം???

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയായി മാറിയ ചിത്രമാണ് ബാഹുബലി. ഇന്ത്യന്‍ സിനിമ പ്രേക്ഷകരെ മാത്രമല്ല ചലച്ചിത്ര പ്രേക്ഷകരേയും അമ്പരപ്പിച്ച ദൃശ്യവിരുന്നായിരുന്നു ചിത്രം. അഞ്ച് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിരുന്നു രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങിയ ബാഹുബലി. 

ആയിരം കോടി എന്ന ബ്രഹ്മാണ്ഡ കളക്ഷനിലേക്ക് ചിത്രം പ്രവേശിക്കുമ്പോളാണ് ചിത്രത്തിന്റെ ജോലികളെല്ലാം അവസാനിച്ചതായുള്ള സംവിധായകന്‍ രാജമൗലിയുടെ വെളിപ്പെടുത്തല്‍. 

അഞ്ച് വര്‍ഷത്തെ അധ്വാനമാണ് ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം. ചിത്രമായി ബന്ധപ്പെട്ട ജോലികള്‍ സിനിമയുടെ റിലീസിന് ശേഷവും തുടരുകയായിരുന്നു. റിലീസിന് ലോകത്തെ വിവിധ സ്ഥലങ്ങളില്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടുള്ള തിരുക്കുകളിലായിരുന്നു ബാഹുബലി ടീം.

ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അവസാനിച്ചതായി സംവിധായകന്‍ രാജമൗലി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ലണ്ടനില്‍ നടന്ന അവസാന പ്രമോഷന്‍ പരിപാടിയിലും പങ്കെടുത്ത ശേഷമാണ് രാജമൗലി ബാഹുബലിയുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിച്ചതായി പ്രഖ്യാപിച്ചത്.

ലണ്ടനിലെ പരിപാടിക്കിടെ എടുത്ത ഒരു സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനൊപ്പമായിരുന്നു ഇക്കാര്യം രാജമൗലി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തിയ അദ്ദേഹം ഈ ചിത്രം യാഥാര്‍ത്ഥ്യമാകുന്നതിനായി തനിക്കൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദിയും രേഖപ്പെടുത്തി.

ഈച്ചയെ പ്രധാന കഥാപാത്രമാക്കി രാജമൗലി ഒരുക്കിയ ഈച്ച എന്ന ചിത്രത്തിന് പുറത്തിറങ്ങിയതിന് ശേഷമാണ് ബാഹുബലിയുടെ പ്രവര്‍ത്തനങ്ങളിലേക്ക് പ്രവേശിച്ചത്. 2012ലായിരുന്നു ഇത്. ഒന്നര വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍ ആരംഭിച്ച ചിത്രീകരണം കഴിഞ്ഞ ജനുവരിയാണ് പൂര്‍ത്തിയായത്.

സിനിമ പ്രേക്ഷകരും ഇന്ത്യന്‍ സിനിമാ ലോകവും കാത്തിരിക്കുന്നത് രാജമൗലിയുടെ അടുത്ത ചിത്രം ഏതാണെന്നറിയുന്നതിനാണ്. എന്നാല്‍ ഇതുവരെ അങ്ങനെ ഒരു ചിത്രം പ്രഖ്യാപിച്ചിട്ടില്ല. അടുത്ത ചിത്രത്തില്‍ തെന്നിന്ത്യയിലെ എല്ലാ പ്രമുഖ നായകന്മാരുടേയും പേരുകളില്‍ വാര്‍ത്തകള്‍ വന്നെങ്കിലും ഒന്നിനും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

രാജമൗലിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം...

English summary
Rajmouli officially declared that his Bahubali life is end, through Facebook with a selfie from Bahubali promotion at London.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam