യാചകനായ രജനീകാന്തിന് ഭിക്ഷകിട്ടിയത് 10രൂപ !!
ചെന്നൈ: സിനിമയില്‍ കോടികള്‍ പ്രതിഫലം വാങ്ങുന്ന രജനീകാന്ത് ഭിക്ഷക്കാരനായി വേഷം കെട്ടിയപ്പോള്‍ കിട്ടിയത് 10 രൂപ!
ബാംഗ്ലൂരിലെ ക്ഷേത്രത്തില്‍ ഭിക്ഷക്കാരന്‍റെ വേഷത്തില്‍ കയറിക്കൂടിയ രജനിക്ക് ദര്‍ശനത്തിനെത്തിയ ഒരു വൃദ്ധയാണ് 10 രൂപാ നോട്ട് ഭിക്ഷയായി നല്‍കിയത്.
ഡോക്ടര്‍ ഗായത്രി ശ്രീകാന്ത് രചിച്ച രജനീകാന്തിന്റെ ജീവചരിത്ര ഗ്രന്ഥമായ ദി നെയിം ഈസ് രജനീകാന്ത് ത്തിലാണ് രസകരമായ ഈ കഥ പറയുന്നത്.
'ശിവാജി' സ്വദേശത്തും വിദേശത്തും വിജയം കൊയ്യുമ്പോഴാണ് രജനി വഴിപാടു നടത്താനായി ബാംഗ്ലൂരിലെ ക്ഷേത്രത്തില്‍ എത്തുന്നത്. സ്വാഭാവിക വേഷത്തില്‍ ക്ഷേത്രത്തിലെത്തിയാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ രജനി മുന്‍കൂട്ടി കണ്ടു. അങ്ങനെയാണ് ഭിക്ഷാടകന്റെ വേഷം കെട്ടിയത്
ഞൊടിയിടയില്‍ കീറിപ്പറിഞ്ഞ ഷര്‍ട്ടും മുണ്ടുമണിഞ്ഞ് മുഖത്ത് ചെറിയ മെയ്ക്കപ്പിട്ട് തലയില്‍ ഒരു ഷാളും മൂടിക്കെട്ടിയാണ് അദ്ദേഹം ക്ഷേത്രത്തിനകത്തേക്ക് കടന്നത് .
എന്തിനായിരുന്നു ഈ വേഷപ്പകര്‍ച്ചയെന്ന ചോദ്യത്തിന് രജനിയുടെ ഉത്തരം ഇതാണ്. ''എന്റെ സ്വാതന്ത്ര്യം ഞാന്‍ ഇഷ്ടപ്പെടുന്നു. ആരാധനാ പാത്രമായി മാറാന്‍ ആഗ്രഹിക്കുന്നില്ല''.
ക്ഷേത്രത്തിനകത്ത് വേഷപ്രച്ഛന്നനായെത്തിയ രജനിയെ ആരും തിരിച്ചറിഞ്ഞില്ല. അതിനിടയിലാണ് മധ്യവയസ്‌കയായ ഒരു ഗുജറാത്തി രജനിയെ കണ്ട് സങ്കടം തോന്നി 10 രൂപയുടെ നോട്ട് നല്‍കിയത്. പണം നീട്ടിയപ്പോള്‍ രജനി തെല്ലിട ഒന്നമ്പരന്നു. പിന്നീട് വിനീതനായി പണം ഏറ്റുവാങ്ങി
ഗുജറാത്തി സ്‌ത്രീ നോക്കിനില്‍ക്കെത്തന്നെ രജനി ക്ഷേത്രഭണ്ഡാരത്തില്‍ 100 രൂപ കാണിക്കയിട്ടു. എന്നിട്ട് ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങി വിലകൂടിയ തന്റെ കാറിനകത്തേക്കു കയറി. ഗുജറാത്തി സ്‌ത്രീ ആകെ സ്‌തബ്ധയായി. അവര്‍ രജനിയെ തിരിച്ചറിഞ്ഞു മാപ്പുചോദിച്ചു. പണം തിരികെ ചോദിച്ചെങ്കിലും രജനി നല്‍കിയില്ല. 10 രൂപ കീശയില്‍ നിക്ഷേപിച്ച് രജനി കാറില്‍ കയറി -പുസ്‌തകത്തില്‍ പറയുന്നു.
ഇതുപോലെ കന്നട നടന്‍ രാജ്‌കുമാറിന്റെ വീട്ടില്‍ രജനീകാന്ത് വേഷപ്രച്ഛന്നനായി എത്തിയ കഥയും ജീവചരിത്രത്തില്‍ വിവരിക്കുന്നുണ്ട്. കാട്ടുകള്ളന്‍ വീരപ്പന്‍ തട്ടിക്കൊണ്ടുപോയ സംഭവത്തിനുശേഷം രാജ്‌കുമാറിന്റെ വീട്ടില്‍ ഏര്‍പ്പെടുത്തിയ കനത്ത പോലീസ്‌കാവല്‍ മറികടന്നാണ് കാശിയില്‍ നിന്നെത്തിയ സന്ന്യാസി എന്ന വ്യാജേന രജനി കയറിക്കൂടിയതത്രേ. പിന്നീട് രാജ് കുമാറിന്‍റെ മുന്നിലെത്തിയപ്പോഴാണ് രജനി വേഷം അഴിച്ചുമാറ്റിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍


Click it and Unblock the Notifications