'എന്‍റെ മാറിലേയ്ക്ക് എല്ലാവരും തുറിച്ചുനോക്കി'
രാഖി സാവന്തിനും മേനിപ്രദര്‍ശനം മടുത്തുതുടങ്ങിയത്രേ. ഇനി ഭാര്യയുടെയും വീട്ടമ്മയുടെയും ഒക്കെ റോളുകളില്‍ അഭിനയിക്കാനാണ് രാഖിയുടെ മോഹം.
അനുപം ഖേര്‍, പ്രേം ചോപ്ര തുടങ്ങിയ ഒരു പറ്റം വയസ്സന്‍മാര്‍ക്കൊപ്പം അഭിനയിച്ച 'ബുദ്ധ മര്‍ഗയ" എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍പരാജയമായിരുന്നു. എന്നാല്‍ ഇതൊന്നും രാഖി കാര്യമാക്കുന്നില്ല.
മാറിട സൗന്ദര്യത്തെ പരമാവധി ഉപയോഗപ്പെടുന്ന തരത്തിലുളള വസ്ത്രങ്ങളാണ് ആ ചിത്രത്തില്‍ രാഖി ധരിച്ചിരുന്നത്. ഗ്ലാമര്‍ ആകുന്നതില്‍ തെറ്റില്ലെന്ന് വിശ്വസിക്കുന്നെങ്കിലും ഈ വേഷം ധരിച്ച് അഭിനയിക്കേണ്ടി വന്നതില്‍ രാഖിയ്ക്ക് ഇപ്പോള്‍ ദുഖമുണ്ട്. തന്‍റെ ഇമേജിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ചിലപ്പോഴെങ്കിലും വിഷമം തോന്നാറുണ്ടെന്നും രാഖി പറയുന്നു.
'ഞാന‍് എന്തിന് ഇത്ര മോശമായി വസ്ത്രം ധരിക്കുന്നവെന്ന് ചോദിച്ച ചില നടികള്‍ എനിക്ക് എസ്എംഎസ് അയക്കാറുണ്ട്. അങ്ങനെ ചോദിക്കാന്‍ അവര്‍ക്കെന്തവകാശം. എന്ത് കൊണ്ട് നല്ല ചിത്രമെന്ന് പുകഴ്ത്തിയ സ്വാമി ഹിറ്റായില്ല.'>
'സ്മിതാ പട്ടേലിന് ലഭിച്ചിരുന്ന പോലത്തെ റോളുകള്‍ എന്ത് കൊണ്ട് എനിക്ക് ലഭിക്കുന്നില്ല. സ്മിതയും ഹോട്ട് റോളുകള്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് കഥാപാത്രത്തിനകത്ത് ഒതുങ്ങുന്നവയായിരുന്നു.''സംവിധായകന്‍ എനിക്ക് നല്‍കിയ വസ്ത്രങ്ങളാണ് ഞാന്‍ അണിഞ്ഞത്. വസ്ത്രങ്ങളുടെ പേരില്‍ എല്ലാ ദിവസവും ഞാന‍് സംവിധായകനുമായി തര്‍ക്കിക്കുക പതിവായിരുന്നു. സെറ്റില്‍ എല്ലാവരും എന്‍റെ മാറിടത്തിലേയ്ക്ക് തുറിച്ചുനോക്കിക്കൊണ്ടിരുന്നു. ഞാന്‍ അത്ര നാണക്കാരിയൊന്നുമല്ല. എന്നാല്‍ ആളുകള്‍ തുറിച്ചുനോക്കുന്പോള്‍ ഞാന്‍ അസ്വസ്ഥതയാക്കും'- രാഖി പറയുന്നു.
തന്‍റെ സ്വന്തം ജീവിതത്തിലേയ്ക്ക് വെളിച്ചംവീശുന്ന ആത്മകഥാപരമായ ഒരു ചിത്രത്തിലെ നായികാവേഷം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് രാഖിയിപ്പോള്‍. 'ബാള്‍ട്ടി ദേവി: ക്യൂന്‍ ഓഫ് സൗത്ഥാള്‍" എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഷമ്മികപൂറിന്‍റെ മകന്‍ മിക്കി കപൂറാണ് സംവിധാനം ചെയ്യുന്നത്. ചെറുഗ്രാമത്തില്‍ നിന്നെത്തുന്ന ഒരു പെണ്‍കുട്ടി നൃത്തത്തിലൂടെയും പാട്ടിലൂടെയും താരമായി മാറുന്നതാണ് സിനിമയുടെ പ്രമേയം.
പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിച്ചതാണ് ഇത്രനാളും ഞാന്‍ നല്‍കിയത്. എന്നെ വിവസ്ത്രയാക്കിയത് ഈ സമൂഹം തന്നെയാണെന്നാണ് രാഖിയുടെ ആരോപണം. എന്തായാലും പുതിയ ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലല്ല താന്‍ പ്രത്യക്ഷപ്പെടുകയെന്നാണ് രാഖിയുടെ വെളിപ്പെടുത്തല്‍.


Click it and Unblock the Notifications