രാക്ഷസന്റെ തെലുങ്ക് പതിപ്പും തിയ്യേറ്ററുകളിലേക്ക്! തരംഗമായി ട്രെയിലര്‍! വീഡിയോ

By Midhun Raj

വിഷ്ണു വിശാലിന്റെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് തമിഴ് ചിത്രമായിരുന്നു രാക്ഷസന്‍. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സിനിമ തരംഗമായി മാറിയിരുന്നു. സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമെന്ന നിലയിലായിരുന്നു രാക്ഷസന്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. അമല പോളായിരുന്നു രാക്ഷസനില്‍ വിഷ്ണു വിശാലിന്റെ നായികാ വേഷത്തില്‍ എത്തിയിരുന്നത്.

ഇപ്പോഴിതാ രാക്ഷസന്റെ തെലുങ്ക് പതിപ്പും റിലീസിങ്ങിനൊരുങ്ങുകയാണ്. രാക്ഷസുഡു എന്ന പേരിലാണ് സിനിമ തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനാവുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികാ വേഷത്തില്‍ എത്തുന്നത്.

Rakshasudu

തമിഴ് പതിപ്പിലെത്തിയ ശരവണന്‍ തന്നെയാണ് തെലുങ്കിലും ക്രിസ്റ്റഫര്‍ എന്നെ സൈക്കോ വില്ലനായി എത്തുന്നത്. ഇവര്‍ക്കൊപ്പം രാക്ഷസനില്‍ അഭിനയിച്ച നിരവധി താരങ്ങള്‍ തെലുങ്ക് റീമേക്കിലും എത്തുന്നുണ്ട്. നവാഗതനായ രമേഷ് വര്‍മ്മയാണ് രാക്ഷസന്റെ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് 2 നാണ് രാക്ഷസുഡു തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X