പ്രചരിക്കുന്ന വാർത്തകൾ ശരിയല്ല!! ഗീതഗോവിന്ദം നായികയുടെ വിവാഹം മുടങ്ങിയോ? പ്രതികരണവുമായി വരൻ

വിവാഹ വാർത്ത മുടങ്ങിയതിനെ കുറിച്ച് രശ്മികയുടെ അമ്മയും പ്രതികരിച്ചിട്ടുണ്ട്.

വിജയ് ദേവരകൊണ്ട നായികനായ ഗീതാ ഗോവിന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയ നടിയാണ് രശ്മിക മന്ദന. താരത്തിന്റേയും കന്നട നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുടേയും വിവാഹം മുടങ്ങിയത് വലിയ വാർത്തയായരുന്നു. വിവാഹ ശേഷം അഭിനയിക്കുന്നതിൽ രശ്മികയെ വിലക്കിയെന്നും ഇതിനെ തുടർന്നാണ് വിവാഹത്തിൽ നിന്ന് പിൻമാറിയെന്നുമാണ് വാർത്തകൽ പ്രചരിക്കുന്നത്. ഗീതഗോവിന്ദത്തിനു ശേഷം തെലുങ്കിൽ നിന്ന് നിരവധി ഓഫറുകളാണ് താരത്തിനെ നേടിയെത്തുന്നത് . ഇപ്പോഴിത വിവാഹം മുടങ്ങിയതിനെ കുറിച്ച് പ്രതികരിച്ച് നടൻ രക്ഷിത് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

reshmika

വിഷയത്തിൽ നിരവധി അഭ്യൂഹങ്ങൾ പരക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ കുറച്ചു കാലമായി സമൂഹ മാധ്യമങ്ങളിൽ നിന്ന് കൃത്യമായ അകലം പാലിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ പ്രതികരിക്കണ്ട സമയമായി എന്ന് തോന്നിയതു കെണ്ടാണ് തിരിച്ച് വന്നതെന്നും താരം പറഞ്ഞു. രശ്മികയെ കുറിച്ച് പലതരത്തിലുളള സംസാരങ്ങൾ പ്രചരിക്കുന്നുണ്ട്. ആരേയും കുറ്റം പറയാനില്ല. കാരണം എല്ലാവരും അവര്‍ കാണുന്നത് എന്താണോ അത് വിശ്വസിക്കും.മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്ന് നോക്കി കാണാതെ എല്ലാ കാര്യങ്ങളിലും നാം നിഗമനത്തില്‍ എത്തും. കഴിഞ്ഞ രണ്ടു വർഷമായി എനിയ്ക്ക് രശ്മികയെ അറിയാം. ഇവിടെ ഒരുപാട് വിഷയങ്ങളുണ്ട്. അതിനാൽ തന്നെ വാർത്തകളുടെ അടിസ്ഥാനത്തിൽ അവരെ വിലയിരുത്തരുതെന്ന് താരം വ്യക്തമാക്കി. അവരെ സമാധാനത്തോടെ ജീവിക്കാന്‍ വിടൂ. ഞാനോ രശ്മികയോ ഈ വിഷയത്തെക്കുറിച്ച് മാധ്യമങ്ങളുമായി സംസാരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പലകാര്യങ്ങളും ശരിയല്ലെന്നും രാക്ഷിത് പറഞ്ഞു.

വിവാഹ വാർത്ത മുടങ്ങിയതിനെ കുറിച്ച് രശ്മികയുടെ അമ്മയും പ്രതികരിച്ചിട്ടുണ്ട്. തെലുഗു മാധ്യമത്തോടാണ് സുമന്‍ പ്രതികരിച്ചിരിക്കുന്നത്. വിവഹം മുടങ്ങിയതിൽ ഞങ്ങൾ ദുഃഖിതരാണ്.ഈ വിഷമത്തില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്. എല്ലാ മനുഷ്യര്‍ക്കും അവരുടെ ജീവിതമാണ് വലുത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും രശ്മികയുടെ അമ്മ സുമൻ പറഞ്ഞു. 2017 ജൂൺ17 നായിരുന്നു രശ്മികയുടേയും രക്ഷിതിന്റേയും വിവാഹ നിശ്ചയം. ഈ വർഷം വിവാഹം നടത്താനും തീരുമാനിച്ചിരുന്നു. കുറച്ചു മാസങ്ങൾ മുൻപ് ഇവർ വേർപിരിഞ്ഞുവെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അന്ന് വാർത്തകൾക്കെതിരെ രശ്മിക തന്നെ രംഗത്തെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X