അശ്ലീലമായ കമന്റിന് രകുല്‍ പ്രീത് നല്‍കിയ മറുപടി, വീട്ടുകാരെ പറഞ്ഞാലേ ബോധമുണ്ടാവൂ

തെലുങ്കിലും തമിഴിലും ഹിന്ദിയിലും കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് രുഗുല്‍ പ്രീത് സിംഗ്. അതിനിടയില്‍ നടിയുടെ ഒരു ഫോട്ടോ ട്വിറ്ററില്‍ വൈറലായിരുന്നു. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് രഗുല്‍ കാറില്‍ നിന്ന് ഇറങ്ങുന്നതാണ് ചിത്രം. ഇതിന് മോശമായി കമന്റടിച്ച ആളുടെ വായടപ്പിയ്ക്കുന്ന മറുപടി നല്‍കി നടി. കാറില്‍ വച്ച് നടന്ന കാര്യത്തിന് ശേഷം രഗുല്‍ പ്രീത് പാന്റ് ധരിക്കാന്‍ മറന്നു എന്നായിരുന്നു കമന്റ്. ഈ അപമാനത്തിന് നടി കാതടയ്ക്കുന്ന മറുപടി നല്‍കി.

'എനിക്ക് തോന്നുന്നു താങ്കളുടെ അമ്മ ഇത്തരത്തില്‍ ഒരുപാട് കാറില്‍ കാര്യങ്ങള്‍ നടത്തിയിട്ടുണ്ടാവാം. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇത്ര പരിചയം. അക്കാര്യത്തെ കുറിച്ച് അറിവ് അമ്മയോട് ചോദിച്ച് മനസ്സിലാക്കുക എന്ന് രകുല്‍ പറഞ്ഞു. ഇപ്പോഴും ആളുകള്‍ ഇങ്ങനെ തന്നെയാണ്. സ്ത്രീ സുരക്ഷയെ കുറിച്ചും സംരക്ഷണത്തെ കുറിച്ചും എത്ര ചര്‍ച്ചകള്‍ നടത്തിയിട്ടും കാര്യമില്ല. ഇടുങ്ങിയ ചിന്താഗതിക്കാര്‍ എന്നും നടി പറഞ്ഞു.

rakul

മോശമായ കമന്റിനോട് പ്രതികരിക്കാന്‍ താങ്കള്‍ സ്വീകരിച്ചതും മറ്റൊരു സ്ത്രീയെ അപമാനിക്കുന്ന മറുപടിയല്ലേ എന്ന് ചിലര്‍ നടിയോട് ചോദിച്ചു. തീര്‍ച്ചയായും, കുടുംബത്തിലും സ്ത്രീകള്‍ ഉണ്ടെന്നും അവരും സമൂഹത്തില്‍ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടാല്‍ എന്താവും എന്ന് ബോധ്യപ്പെടുത്താനും കുടുംബത്തിലുള്ളവരെ പറയണം. എനിക്കുറപ്പുണ്ട്, ഇതറിഞ്ഞാല്‍ അയാളുടെ അമ്മ തന്നെ അയാളുടെ കരണത്ത് അടിക്കും - രകുല്‍ പ്രീത് സിംഗ് പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X