twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റാണ ദഗ്ഗുപതിയുമായി ഡേറ്റിംഗിലാണോ? രാകുല്‍ പ്രീത് സിംഗിന്റെ മറുപടി വൈറലാവുന്നു!

    |

    തന്‍റേതായ അഭിനയ ശൈലിയുമായി മുന്നേറുന്ന താരങ്ങളിലൊരാളാണ് രാകുല്‍പ്രീത് സിംഗ്. തെലുങ്കിലും തമിഴിലുമായി നിറഞ്ഞുനില്‍ക്കുകയാണ് ഈ താരം. മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ രാകുലിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. സൂര്യ ചിത്രമായ എന്‍ജികെയിലായിരുന്നു താരത്തെ ഒടുവിലായി കണ്ട്. സായ് പല്ലവിക്കൊപ്പം മത്സരിച്ച് അഭിനയിക്കുകയായിരുന്നു രാകുല്‍. മര്‍ജാവന്‍ എന്ന റൊമാന്റിക് ചിത്രവുമായാണ് ഇനി താരം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്.

    റിതേഷ് ദേശ്മുഖ്, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര തുടങ്ങിയവര്‍ക്കൊപ്പമായാണ് രാകുല്‍ പ്രീതും എത്തുന്നത്. നവംബര്‍ 15ന് സിനിമ റിലീസ് ചെയ്യുമെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മര്‍ജാവന്റെ പ്പമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരം. അതിനിടയിലാണ് താരത്തോട് റാണ ദഗ്ഗുപതിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചത്. നേരത്തെയും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനിന്നിട്ടുണ്ട് ഇരുവരും. ഇരുവരും പ്രണയത്തിലാണോ, ഡേറ്റിംഗിലാണോയെന്ന തരത്തിലുള്ള ചോദ്യം ഇത്തവണയും താരത്തിന് നേരെ ഉയര്‍ന്നിരുന്നു.

    Rakul Preet Singh

    തങ്ങള്‍ അയല്‍ക്കാരാണെന്നും തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് റാണയെന്നുമായിരുന്നു രാകുല്‍പ്രീത് സിംഗ് പറഞ്ഞത്. സിനിമയിലെത്തിയപ്പോള്‍ മുതല്‍ തങ്ങള്‍ എല്ലാകാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. തങ്ങള്‍ പരിയത്തിലായ സമയത്ത് അദ്ദേഹത്തിനൊരു പ്രണയമുണ്ടായിരുന്നു. തങ്ങള്‍ക്കിടയില്‍ സൗഹൃദം മാത്രമേയുള്ളൂവെന്നും താരം പറയുന്നു. പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ സിംഗിളാണെന്ന് നേരത്തെയും താരം വ്യക്തമാക്കിയിരുന്നു. സിനിമയ്ക്കപ്പുറത്ത് മറ്റ് വിഷയങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കാറുണ്ട് ഈ താരം. കാസ്റ്റിങ് കൗച്ച് പോലെയുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നിലെന്നും താരം നേരത്തെ പറഞ്ഞിരുന്നു. റാണയുമായുള്ള സൗഹൃദത്തെക്കുറിച്ചും നേരത്തെ പറഞ്ഞിരുന്നു.

    പൂര്‍ണിമയോട് പരിഭവം പറഞ്ഞ് സുപ്രിയ! മല്ലികയ്ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ വൈറല്‍!പൂര്‍ണിമയോട് പരിഭവം പറഞ്ഞ് സുപ്രിയ! മല്ലികയ്ക്കൊപ്പമുള്ള സന്തോഷനിമിഷങ്ങള്‍ വൈറല്‍!

    English summary
    Rakul Preet's reaction on dating with Rana Daggubati.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X