എന്‍ടിആറിന്റെ ബയോപിക്ക് ഒരുങ്ങുന്നു! ചിത്രത്തില്‍ ശ്രീദേവിയായി രാകുല്‍ പ്രീത് സിംഗ്!!

By Midhun

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നടിമാരില്‍ ഒരാളാണ് രാകുല്‍ പ്രീത് സിംഗ്. സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങളിലൂടെയായിരുന്നു സിനിമാ ലോകത്ത് രാകുല്‍ പ്രീത് ശ്രദ്ധിക്കപ്പെട്ടിരുന്നത്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും കൂടുതലായി ചെയ്താണ് നടി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്ന ത്.

കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. രാകുല്‍ പ്രീത് അഭിനയിക്കുന്ന പുതിയ ചിത്രം എന്‍ടി ആറിന്റെ ബയോപിക്ക് സിനിമയാണ്. ചിത്രത്തില്‍ ശ്രീദേവി ആയാണ് നടി അഭിനയിക്കുന്നത് എന്നാണറിയുന്നത്.

sridevi-rakul preet

നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തില്‍ എന്‍ടിആറായി വേഷമിടുന്നത്. ബോളിവുഡ് നടി വിദ്യാ ബാലനാണ് ചിത്രത്തില്‍ എന്‍ടി ആറിന്റെ ഭാര്യയുടെ വേഷത്തിലെത്തുന്നത്. ഇവര്‍ക്കു പുറമെ ബാഹുബലിയിലൂടെ ശ്രദ്ധേയനായ റാണ ദഗുപതിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്‍ടിആറിന്റെ മരുമകനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവായിട്ടാണ് റാണ ദഗുപതി എത്തുക.

രാകുല്‍ പ്രീത് ശ്രീദേവി ആയി അഭിനയിക്കുന്നതു കാണാനായുളള കാത്തിരിപ്പിലാ്ണ് ആരാധകരുളളത്. എന്‍ടിആറിന്റെ ബയോപിക്കിനു പുറമെ കാര്‍ത്തി നായകനാവുന്ന തമിഴ് ചിത്രത്തിലും ബോളിവുഡിലും രാകുല്‍ പ്രീത് അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X