രകുല്‍ പ്രീതിന്റെ വിചിത്രമായ ആ ശീലത്തെ കുറിച്ച് സഹോദരന്‍! വൈറലായി നടിയുടെ വീഡിയോ
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് രകുല്‍ പ്രീത് സിംഗ്. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ റോളുകള്‍ ചെയ്തുകൊണ്ടാണ് നടി തിളങ്ങിയത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളുടെ സിനിമകളിലൂടെയാണ് നടി ഇന്‍ഡസ്ട്രിയില്‍ സജീവമായത്. തെലുങ്ക്, തമിഴ് ഭാഷകളിലൂടെയാണ് രകുല്‍ പ്രീത് സിംഗ് തിളങ്ങിയത്. പിന്നാലെ ബോളിവുഡ് സിനിമകളിലും അഭിനയിച്ചിരുന്നു താരം. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് രകുല്‍ പ്രീത്.

തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ചുകൊണ്ട് നടി എത്താറുണ്ട്. അതേസമയം രകുല്‍ പ്രീത് പങ്കുവെച്ച പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു, രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരന് ആശംസകള്‍ അറിയിച്ചുകൊണ്ടാണ് നടി എത്തിയത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ രകുലിനെ കുറിച്ച് സഹോദരന്‍ അമന്‍പ്രീത് മനസുതുറക്കുന്നുണ്ട്.
ഇടയ്ക്ക് ഇരുവരും തര്‍ക്കത്തിലാവുന്നതും കാണാം. വീഡിയോയില്‍ രകുല്‍ പ്രീതിന്റെ ചില വിചിത്രമായ ശീലങ്ങളെ കുറിച്ച് സഹോദരന്‍ പറയുന്നു. അവള്‍
രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍ക്കാറുണ്ടെന്നും എന്നാല്‍ ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുമെന്നും അമന്‍ പറയുന്നു. കൂടാതെ വീട്ടില്‍ എല്ലാവരും കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചെല്ലാം അവള്‍ എപ്പോഴും ആശങ്കപ്പെടാറുണ്ട്. അനാരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ അവള്‍ ഞങ്ങളെ അനുവദിക്കുന്നില്ല, മാത്രമല്ല അവളുടെ ഭക്ഷണക്രമം ഞങ്ങളും പാലിക്കണമെന്ന് അവള്‍ കരുതുന്നു.
അവള്‍ക്ക് ഭക്ഷണത്തെക്കുറിച്ച് ധാരാളം നിയമങ്ങളുണ്ട്, മാത്രമല്ല അവളുടെ എല്ലാ സിദ്ധാന്തങ്ങളെയും ഞങ്ങളുടെ പ്ലേറ്റുകളിലും നിര്‍ബന്ധിക്കുന്നു. എന്നിരുന്നാലും, ഞാന്‍ അടുത്തില്ലാത്തപ്പോള്‍ അവള്‍ക്ക് വീട്ടില്‍ ഉണ്ടാകാന്‍ കഴിയില്ല. മറ്റൊരു വിചിത്രമായ കാര്യം അവള്‍ രാവിലെ 5 മണിക്ക് ഉറക്കമുണര്‍ന്ന് ഒന്നും ചെയ്യുന്നില്ല എന്നതാണ്. വീഡിയോയില്‍ അമന്‍ പ്രീത് പറഞ്ഞു. അതേസമയം മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ താരമാണ് രകുല്‍ പ്രീത് സിംഗ്.
കന്നഡ ചിത്രമായ ഗില്ലിയിലൂടെ അരങ്ങേറിയ നടി പിന്നീട് തെലുങ്കിലും തമിഴിലുമാണ് സജീവമായത്. ടോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങളുടെയും സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. തെലുങ്കിന് പിന്നാലെയാണ് തമിഴിലും രകുല്‍ പ്രീത് തിളങ്ങിയത്. പിന്നീട് ബോളിവുഡിലും സജീവമായിരുന്നു നടി. ബോളിവുഡില്‍ രാജ്കുമാര്‍ റാവുവിന്റെ നായികയായി ഷിംലാ മിര്‍ച്ചി എന്ന ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. തമിഴില്‍ സൂര്യയുടെ നായികയായി എന്‍ജികെ എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങി.


Click it and Unblock the Notifications