ആകാശം നീലയായിട്ടുളളയിടത്ത് തിരികെ കൊണ്ടുപോകു, സ്വയം കണ്ടെത്താം, മാലിയിലെ ആഘോഷത്തിന് ശേഷം രകുല്‍പ്രീത്

By Midhun Raj

തെന്നിന്ത്യന്‍ സിനിമാ ലോകത്തെ മുന്‍നിര നായികമാരില്‍ ഒരാളാണ് നടി രകുല്‍പ്രീത് സിംഗ്. സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമകളില്‍ അഭിനയിച്ചത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളിലും നടി തിളങ്ങിയിരുന്നു. തെലുങ്ക്, തമിഴ് ഭാഷകള്‍ക്കൊപ്പം ബോളിവുഡിലും എത്തിയ താരമാണ് നടി. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം എത്താറുണ്ട്.

rakul preet

അതേസമയം ലോക്ഡൗണിന് പിന്നാലെ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് നടി കുടുംബത്തോടൊപ്പം മാലിദ്വീപിലേക്ക് പോയത്. ഒരിടവേളയ്ക്ക് ശേഷമുളള നടിയുടെ അവധി ആഘോഷ ചിത്രങ്ങളെല്ലാം വെെറലായി മാറിയിരുന്നു. മാലിയില്‍ നിന്നുളള ചിത്രങ്ങളും വീഡിയോസുമെല്ലാം തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് രകുല്‍ പ്രീത് പോസ്റ്റ് ചെയ്തത്. അതേസമയം കഴിഞ്ഞ ദിവസമായിരുന്നു അവധി ആഘോഷത്തിന് ശേഷം നടിയും കുടുംബവും മടങ്ങിയത്.

മാലിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമുളള നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായിരുന്നു. പുതിയ ഫോട്ടോ പങ്കുവെച്ച് മാലിയിലെ അവധിക്കാല ആഘോഷത്തിന്റെ ഓര്‍മ്മകള്‍ മറക്കാനാകുന്നില്ല എന്നാണ് രകുല്‍ പ്രീത് പറയുന്നത്. ആകാശം നീലയായിട്ടുളളയിടത്ത് എന്നെ തിരിച്ചുകൊണ്ടുപോകു സ്വയം കണ്ടെത്താം എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രം പങ്കുവെച്ച രകുല്‍പ്രീത് എത്തിയിരിക്കുന്നത്. അതേസമയം നടിക്ക് പുറമെ നിരവധി താരസുന്ദരികളാണ് ഇത്തവണ മാലിയിലേക്ക് അവധി ആഘോഷത്തിനായി പോയിരിക്കുന്നത്.

അടുത്തിടെ വിവാഹം കഴിഞ്ഞ നടി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ച്‌ലുവും തങ്ങളുടെ ഹണിമൂണിനായി തിരഞ്ഞെടുത്തത് മാലിയായിരുന്നു. മാലിദ്വീപില്‍ എത്തിയ ശേഷമുളള ചിത്രങ്ങളും വീഡിയോസുമെല്ലാം ഇവരും പങ്കുവെച്ചിരുന്നു. അഭിനയ പ്രാധാന്യമുളള വേഷങ്ങളേക്കാള്‍ കൂടുതല്‍ ഗ്ലാമര്‍ റോളുകളില്‍ തിളങ്ങിയ നായികയായിരുന്നു രകുല്‍പ്രീത്. കാര്‍ത്തിയുടെ നായികയായി നടി അഭിനയിച്ച തീരന്‍ അധികാരം ഒണ്‍ട്രു എന്ന ചിത്രം തിയ്യേറ്ററുകളില്‍ മെഗാഹിറ്റായി മാറിയിരുന്നു. കൂടാതെ അല്ലു അര്‍ജുനൊപ്പമുളള യോദ്ധാവ് എന്ന ചിത്രവും രാകുലിന്റെതായി സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളിലൊന്നാണ്.

More from Filmibeat

Read more about: rakul preet
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X