സിനിമകളില്‍ പുകവലിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് രകുല്‍ പ്രീത്! ട്രോളുകളെ കാര്യമാക്കാറില്ലെന്നും നടി

By Midhun Raj

തെന്നിന്ത്യയിലും ബോളിവുഡിലുമായി സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് രകുല്‍ പ്രീത് സിംഗ്. അടുത്തിടെ തെലുങ്ക് ചിത്രമായ മന്‍മധുഡു 2വില്‍ പുകവലി രംഗങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ഇതിനെതിരെ നടിക്ക് വ്യാപകമായി ട്രോള്‍ ആക്രമണം നേരിടേണ്ടി വരികയും ചെയ്തിരുന്നു. അതേസമയം ട്രോളുകളോട് മറുപടി പറയാന്‍ തന്നെ കിട്ടില്ലെന്ന് രകുല്‍ പ്രീത് തുറന്നുപറഞ്ഞിരുന്നു.

വേറെ പണിയില്ലാത്തവരാണ് ഇങ്ങനെ ഓരോന്ന് ഇറക്കുന്നതെന്നും ജീവിതത്തില്‍ കുറെ വലിയ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും നടി പറഞ്ഞു. സിനിമയില്‍ കഥാപാത്രങ്ങള്‍ക്കായി പലതും ചെയ്യേണ്ടി വരുമെന്നും നടി പറയുന്നു. അങ്ങനെയാണ് പുക വലിച്ചത്. അതിനെ തന്റെ സ്വഭാവമായി വ്യാഖ്യാനിക്കേണ്ടെന്നും നടി പറയുന്നു.

rakul preet singh

അഭിനയവും ജീവിതവും രണ്ടായി കാണാന്‍ ആളുകള്‍ പഠിക്കേണ്ടതുണ്ടെന്നും നടി പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രകുല്‍ പ്രീത് സിംഗ് ഇക്കാര്യം പറഞ്ഞത്. അതേസമയം തമിഴില്‍ സൂര്യയ്‌ക്കൊപ്പമുളള എന്‍ജികെ എന്ന ചിത്രമായിരുന്നു രകുല്‍ പ്രീതിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത സിനിമ സമ്മിശ്ര പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും നേടിയത്. ബോളിവുഡില്‍ അജയ് ദേവ്ഗണിന്റെ നായികയായി ദേ ദേ പ്യാര്‍ ദേ എന്ന ചിത്രവും രകുല്‍ പ്രീത് സിംഗിന്റെതായി അടുത്തിടെ പുറത്തിറങ്ങിയിരുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X