ഗീതഗോവിന്ദം നിരസിച്ചതില്‍ കുറ്റബോധമില്ല! പക്ഷേ, ഈ ആഗ്രഹമുണ്ട്! തുറന്നുപറച്ചിലുമായി നടി
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് രാകുല്‍ പ്രീത് സിംഗ്. മോഡിലിംഗില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. കന്നഡ സിനിമയിലൂടെയായിരുന്നു രാകുല്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. പിന്നീട് തെലുങ്കിലും തുടക്കം കുറിക്കുകയായിരുന്നു താരം. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂര്യ ചിത്രമായ എന്‍ജികെയിലൂടെ നിറഞ്ഞ കൈയ്യടിയായിരുന്നു താരം നേടിയത്. സായ് പല്ലവിയായിരുന്നു നായികയെങ്കിലും തിളങ്ങി നിന്നത് രാകുലായിരുന്നു. കരിയറില്‍ സ്വീകരിക്കാന്‍ കഴിയാതെ പോയ സിനിമയെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി ത്തെിയിരിക്കുകയാണ് താരം ഇപ്പോള്‍.
വിജയ് ദേവരകൊണ്ടയും രാശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ച ചിത്രമായ ഗീതഗോവിന്ദത്തിലേക്ക് സംവിധായകന്‍ ആദ്യം തീരുമാനിച്ചത് രാകുലിനെയായിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും ചരിത്ര വിജയമായിരുന്നു സിനിമ സ്വന്തമാക്കിയത്. ഗീതയായെത്താനുള്ള അവസരമായിരുന്നു അന്ന് രാകുലിന് നഷ്ടമായത്. ഈ സിനിമ സ്വീകരിക്കാന്‍ കഴിയാതെ പോയതിന് പിന്നിലെ കാരണത്തെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരമിപ്പോള്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ആ സമയത്ത് താനൊരു ഹിന്ദി സിനിമയുടെ തിരക്കിലായിരുന്നുവെന്ന് രാകുല്‍ പ്രീത് സിംഗ് ഓര്‍ത്തെടുക്കുന്നു. നേരത്തെ തന്നെ ഏറ്റെടുത്ത പ്രൊജക്ടായിരുന്നു അത്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് ഗീതഗോവിന്ദം ടീം തന്നെ സമീപിച്ചത്. രാകുലിന്റെ അസൗകര്യമാണ് രാശ്മികയ്ക്ക് ഗുണകരമായി മാറിയത്. രാശ്മികയുടെ കരിയര്‍ ബ്രേക്ക് സിനിമയായി മാറുകയായിരുന്നു ഗീതഗോവിന്ദം. ആ സിനിമ നഷ്ടമായതില്‍ സങ്കടമില്ല,, എന്നാല്‍ അതേ സമയം തന്നെ ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന ആഗ്രഹവുമുണ്ടായിരുന്നുവെന്നും താരം പറയുന്നു. ബോളിവുഡ് ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമിപ്പോള്‍.


Click it and Unblock the Notifications











