അല്ലുവിന്റെ നായികയായി രാകുല്‍ പ്രീത് എത്തുന്നു
ബോയാപതി ശ്രീനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ രാകുല്‍ പ്രീത് നായികയായി എത്തുന്നു. അല്ലു അര്‍ജ്ജുനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്. രണ്ട് നായികമാരാണ് ചിത്രത്തില്‍. രണ്ടാമത്തെ നായികയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിര്‍മ്മാതാക്കള്‍.
ബ്രഹ്മോത്സവം എന്ന ചിത്രത്തില്‍ നായികവേഷം അവതരിപ്പിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, താരം പിന്മാറുകയായിരുന്നു. പിന്നീട് കാജല്‍ അഗര്‍വാളിനെ നായികയായി തീരുമാനിക്കുകയായിരുന്നു.

അല്ലു അര്‍ജ്ജുന്റെ ഹോം ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈയില്‍ ആരംഭിക്കും. ഇതൊരു മുഴുനീള കൊമേര്‍ഷ്യല്‍എന്റര്‍ടെയിനറായിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എസ് എസ് താമനാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
രാം ചരണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രാകുല്‍ പ്രീത് ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. എന്‍ ടി ആര്‍ സുകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലും നായികയായി എത്തുന്നത് രാകുല്‍ പ്രീതാണ്.


Click it and Unblock the Notifications











