For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സീരിയല്‍ നടി ദേവിക നമ്പ്യാര്‍ വിവാഹിതയായി; വിവാഹശേഷം ഭര്‍ത്താവിന്റെ കൂടെയുള്ള നടിയുടെ ആദ്യ ചിത്രങ്ങളിതാ

  |

  രാക്കുയില്‍ സീരിയലിലെ തുളസി, നടി ദേവിക നമ്പ്യാരെ കുറിച്ച് പറയാന്‍ ഈ കഥാപാത്രം മാത്രം മതി. ശാലീന സൗന്ദര്യവും അച്ചടക്കവുമൊക്കെയുള്ള തുളസിയെ പോലെ തന്നെയാണ് ദേവികയും. ഇപ്പോഴിതാ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടി ദേവിക നമ്പ്യാര്‍ വിവാഹിതയായി എന്ന വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പേ നടിയുടെ വിവാഹവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

  ഒടുവില്‍ ഗുരുവായൂര്‍ വെച്ച് ലളിതമായിട്ടായിരുന്നു താരവിവാഹം നടന്നത്. ഗായകന്‍ വിജയ് മാധവും ദേവികയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ വര്‍ഷം നടന്നിരുന്നു. ജനുവരിയില്‍ വിവാഹം ഉണ്ടാവുമെന്നും അന്ന് താരങ്ങള്‍ സൂചിപ്പിച്ചു. ഇപ്പോഴിതാ വിവാഹശേഷമുള്ള നവദമ്പതിമാരുടെ ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്. കൂടുതല്‍ വിശേഷങ്ങള്‍ വായിക്കാം...

  ജനുവരി ഇരുപത്തിരണ്ടിന് ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് ദേവിക-വിജയ് വിവാഹം നടന്നത്. സെറ്റ് മുണ്ടും ഉടുത്ത് മുല്ലപ്പൂവൂം ആഭരണങ്ങളുമണിഞ്ഞ് കേരള തനിമയിലായിരുന്നു ദേവിക. കസവ് മുണ്ടും മേല്‍മുണ്ടും ആയിരുന്നു വിജയിയുടെ വേഷം. താലി കെട്ടിയതിനൊപ്പം തുളസിമാലയും അണിഞ്ഞ് നില്‍ക്കുന്ന താരങ്ങളുടെ ഫോട്ടോസാണ് ആദ്യം പുറത്ത് വന്നിരിക്കുന്നത്. ഇതോടെ വിവാഹത്തിന്റെ മംഗളങ്ങള്‍ നേര്‍ന്ന് പ്രിയപ്പെട്ടവരും എത്തി.

  സീരിയലുകളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് ദേവിക നമ്പ്യാര്‍. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയനായ ഗായകനാണ് വിജയ് മാധവ്. ഇരുവരും അകന്ന ബന്ധുക്കള്‍ ആണെങ്കിലും സീരിയലിലെ പാട്ടുമായി ബന്ധപ്പെട്ടാണ് ആദ്യം പരിചയപ്പെടുന്നത്. പിന്നീട് വീട്ടുകാരിലൂടെ അതൊരു ആലോചനയായി വന്നു. ഒടുവില്‍ വിവാഹം കഴിക്കാം എന്ന തീരുമാനത്തില്‍ എത്തിയതാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ദേവിക പറഞ്ഞിരുന്നു.

  തങ്ങളുടേത് അറേഞ്ച്ഡ് മ്യാരേജ് ആണെന്നാണ് അന്ന് നടി പറഞ്ഞത്. അതിലുപരി വിജയ് ബന്ധു കൂടിയാണ്. എന്നാല്‍ എല്ലാത്തിലും ഉപരിയായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നാണ് വിവാഹത്തെ കുറിച്ച് ചോദിക്കുന്നവരോട് നടി പറഞ്ഞിരുന്നത്. ഇരുവരും ഒന്നിച്ച് ഒരു യോഗ കമ്പനി തുടങ്ങിയിരുന്നു. അതുമായി മുന്നോട്ട് പോകുമ്പോഴാണ് കല്യാണം കഴിച്ചൂടേ എന്ന ചിന്ത വന്നത്. അങ്ങനെ ആ തീരുമാനത്തില്‍ എത്തി. വിവാഹ നിശ്ചയം കഴിഞ്ഞും അഭിനയത്തില്‍ സജീവമായിരുന്നു.

  Recommended Video

  Karikku Fame Midhun M Das Wedding Video | Filmibeat Malayalam

  എവിടെ ആണെങ്കിലും താന്‍ സന്തോഷത്തോടെ ഇരിക്കണം എന്ന് മാത്രമേ വീട്ടുകാരുടെ ആഗ്രഹം. അതുകൊണ്ട് വിവാഹത്തിന് മറ്റ് എതിര്‍പ്പുകള്‍ ഇല്ലായിരുന്നു എന്ന് കൂടി ദേവിക വ്യക്തമാക്കിയിരുന്നു. നിലവില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന രാക്കുയില്‍ സീരിയലില്‍ മുന്നോട്ടും ദേവിക ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. സീരിയലിലെ കഥാപാത്രമായ തുളസി ഇപ്പോള്‍ ഗര്‍ഭിണിയാണ്. അതുമായി ബന്ധപ്പെട്ടാണ് കഥ പോവുന്നത്. ആയതിനാല്‍ സീരിയലില്‍ നിന്നും ദേവിക പിന്മാറരുത് എന്ന അഭ്യര്‍ഥന പ്രേക്ഷകര്‍ക്കുണ്ട്.

  Read more about: devika ദേവിക
  English summary
  Rakuyil Serial Actress Devika Nambiar And Vijay Madhav Enter Wedlock, Marriage Stills Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X