ചിരഞ്ജീവിയുടെ പിറന്നാളിന് രാംചരണ്‍ നല്‍കിയ സമ്മാനം
മലയാളത്തിലേത് പോലെ തന്നെ ഒട്ടേറെ താര പുത്രന്മാര്‍ തെലുങ്ക് സിനിമ ലോകത്തും ഉണ്ട്. ഇക്കൂട്ടത്തില്‍ പ്രമുഖനാണ് ചിരഞ്ജീവിയുടെ മകനായ രാം ചരണ്‍. ഒട്ടേറെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ ഒരു കാലത്ത് അച്ഛന്‍ കൈയ്യടക്കിയ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേയ്ക്ക അടുക്കുകയാണ് രാം ചരണ്‍. കുടുംബത്തിന് വളരെയേറെ പ്രാധാന്യം ഈ നടന്‍ കൊടുക്കാറുണ്ട്. രാം ചരണിന് അച്ഛനോടാണ് ഏറെ അടുപ്പം.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ചിരഞ്ജീവിയുടെ 59 ാം പിറന്നാള്‍. മകന്‍ അച്ഛന് എന്ത് സമ്മാനം നല്‍കുമെന്നറിയാനാണ് ആരാധകര്‍ കാത്തിരുന്നത്. ഒരു ലാന്‍ഡ് ക്രൂയിസര്‍ ആണ് രാം ചരണ്‍ അച്ഛന് പിറന്നാള്‍ സമ്മാനം നല്‍കിയത്.

ആഡംബരവാഹനങ്ങളോടുള്ള ചിരഞ്ജീവിയുടെ താത്പര്യം അറിയാവുന്ന രാം ചരണ്‍ ലാന്‍ഡ് ക്രൂയിസര്‍ നല്‍കി മെഗാസ്റ്റാറിന്റെ പിറന്നാളാഘോഷത്തിന് മാറ്റ് കൂട്ടിയ തന്റെ 150മത്തെ ചിത്രത്തിന്റെ ഷൂട്ടിംഗിനായി നേപ്പാളിലാണ് ചിരഞ്ജീവി ഇപ്പോഴുള്ളത്. വിവി വിനായക് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുന്നത്.


Click it and Unblock the Notifications











