»   » 100 കോടിയുടെ നായക് 1500 തിയറ്ററുകളില്‍

100 കോടിയുടെ നായക് 1500 തിയറ്ററുകളില്‍

Posted By:
Subscribe to Filmibeat Malayalam

ടോളിവുഡ് മെഗാസ്റ്റാര്‍ രാംചരണിന്റെ നായക് കേരളത്തില്‍ 110 തിയറ്ററുകളിലാണ് റിലീസ്. നൂറ് കോടി ചിലവില്‍ വി.വി വിനായക് സംവിധാനം ചെയ്ത ചിത്രം 1500 തിയറ്ററുകളിലാണ് മൊത്തം റിലീസ് ചെയ്യപ്പെടുന്നത്. അമലപോള്‍, കാജല്‍ അഗര്‍വാള്‍ എന്നീ തെന്നിന്ത്യന്‍ താരസുന്ദരികളാണ് സൂപ്പര്‍ താരത്തിന്റെ നായികമാരായി എത്തുന്നത്.

ചീറ്റ, ധീര തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ ടോളിവുഡ് കീഴടക്കിയ രാംചരണ്‍ മലയാളി യുവത്വത്തിന്റെയും ഇഷ്ടതാരമാണ്. യുവത്വത്തിന്റെ എല്ലാ മാനറിസങ്ങളും കൊണ്ടുനടക്കുന്ന വലിയ സുഹൃത്ത് വലയമുള്ള തന്റേടിയും ആരേയും വകവെക്കാത്ത പ്രകൃതക്കാരനുമായ നായകന് ഒരിക്കല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഒരുകൊലചെയ്യേണ്ടി വരുന്നു.

അതിന് ശേഷം അയാള്‍ നേരിടുന്ന പ്രശ്‌നങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. നായകനെ ക്‌ളൈമാക്‌സില്‍ പോലീസ് അറസ്റ്റ് ചെയ്യുന്ന സൂപ്പര്‍ ക്‌ളൈമാക്‌സ് സീനില്‍ ഹൈദരബാദ് നഗരതിരക്കില്‍ നൂറോളം വാഹനങ്ങളും രണ്ടായിരത്തോളം ജൂനിയര്‍ ആര്‍ട്ടിസ്‌ററുകളുമാണ് അണിനിരന്നത്.

വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ റോഡിലിറങ്ങിയപ്പോള്‍ ഇരച്ചെത്തിയ ആരാധകരെ നിയന്ത്രിക്കാന്‍ പോലീസിന് പെടാപ്പാടുവേണ്ടി വന്നു. ഹിന്ദി. തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലെപ്രമുഖ വില്ലന്‍മാര്‍ അണിചേരുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ കല്‍ക്കത്ത, മുംബൈ, ഹൈദ്രബാദ്, മൗറീഷ്യസ് എന്നിവിടങ്ങളിലായിരുന്നു. ശിവയും കനല്‍ക്കണ്ണനും ഒരുക്കുന്ന കിടിലന്‍ സംഘട്ടനങ്ങളും സൂപ്പര്‍ ഹിറ്റുകളായി മാറിയ ഗാനങ്ങളും സിനിമയെ ജനപ്രിയമാക്കികഴിഞ്ഞു.

റിലീസിംഗിന്റെ ആദ്യനാലു ദിവസങ്ങളിലായി അറുപതു കോടിയാണ് ചിത്രം കളക്ഷന്‍ നേടിയത്. ചെയ്ഞ്ച് സിനിമാസിനുവേണ്ടി വിസ്മയ
തങ്കപ്പനാണ് നായകിനെ കേരളത്തില്‍ എത്തിച്ചത്. തെന്നിന്ത്യയില്‍ സൂപ്പര്‍ നായികപദവിയിലേക്ക് അമലാപോളിന് നായക് ഒരു ചവിട്ടുപടിയാകും. അല്ലു അര്‍ജുന്‍ തരംഗം ഒന്നടങ്ങിയപ്പോള്‍ രാംചരണ്‍ ടോളിവുഡില്‍ കത്തികയറുകയാണ്, അതിന്റെ ഓളങ്ങള്‍ മലയാളത്തിലും പ്രകടമാണ്.

English summary
Ram Charan, Kajal Agarwal and Amala Paul starrer Naayak has wrapped up the entire shooting schedules and the movie is gearing up for a grand release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam