ശ്രീ മാത്രമല്ല അഞ്ച് സഹോദരിമാരെക്കൂടി പരിഗണിച്ചാണ്, ദുരന്തത്തിന് സാക്ഷ്യം വഹിക്കാനില്ലെന്ന് യുവനടന്‍
തെലുങ്ക് സിനിമാലോകത്തെ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളാണ് ശ്രീ റെഡ്ഡി നടത്തിയത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ടോളിവുഡില്‍ ഇല്ലെന്ന് മുന്‍നിര അഭിനേത്രികള്‍ പറഞ്ഞപ്പോഴാണ് ഇന്നും അത്തരത്തിലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നുണ്ടെന്ന് താരം വ്യക്തമാക്കിയത്. ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പേര് സഹിതം താരം ആരോപണങ്ങള്‍ ഉന്നയിച്ച് തുടങ്ങിയപ്പോള്‍ പലരും മൗനം പാലിക്കുകയായിരുന്നു.
പ്രശസ്തയാവുന്നതിന് വേണ്ടിയാണ് താരം ഇത്തരത്തിലുള്ള തുറന്നപറച്ചിലുകള്‍ നടത്തിയതെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ വാദം. എന്നാല്‍ തന്റെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. മാത്രമല്ല തെളിവ് സഹിതം കാര്യങ്ങള്‍ വ്യക്തമാക്കുകയും ചെയ്തു. യുവഅഭിനേത്രിയെ ഉപദ്രവിചച്ചതുമായി ബന്ധപ്പെട്ട് യുവനടനെ അറസ്റ്റ് ചെയ്തപ്പോള്‍ പോലീസ് സ്‌റ്റേഷനില്‍ പോയി നേരിട്ട് പ്രതികരിക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീ റെഡ്ഡിയുടെ പേരില്‍ പോലീസ് കേസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം തുറന്നുപറഞ്ഞ് യുവതാരം രാംചരണ്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. കാസ്റ്റിങ് കൗച്ച് പോലെയുള്ള സംഭവങ്ങള്‍ ഒരു മേഖലയിലും ആവര്‍ത്തിക്കരുത്. സിനിമയില്‍ത്തന്നെ തനിക്ക് അഞ്ച് സഹോദരിമാരുണ്ട്. പേടി കൂടാതെ അവര്‍ക്ക് സ്വന്തം കാര്യവുമായി മുന്നേറാന്‍ കഴിയുന്ന അവസ്ഥയായിരിക്കണം. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവങ്ങള്‍ വലിയൊരു ദുരന്തത്തിലേക്കാണ് വഴി തെളിയിക്കുന്നത്. ഇനി അത്തരത്തിലൊരു ദുരന്തത്തിന് സാക്ഷ്യം വഹിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി വരികയാണ്. അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ഇനിയങ്ങോട്ട് സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധൈര്യത്തോടെ മുന്നേറാന്‍ ഈ സംഭവം വഴിതെളിയിക്കുമെന്നാണ് വിശ്വസിക്കുന്നത്. ശ്രീ രെഡ്ഡിയുടെ ആരോപണത്തില്‍ വാസ്തവമില്ലെന്നും താരത്തിന് സംഘടനയില്‍ അംഗത്വം നല്‍കാനാവില്ലെന്നുമായിരുന്നു താരസംഘടനയുടെ നിലപാട്. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കി താരമെത്തിയത്.


Click it and Unblock the Notifications











