ദുല്‍ഖര്‍ തെലുങ്കിലെത്തി മിന്നിച്ചു! പിന്നാലെ അവിടുത്തെ മെഗാസ്റ്റാറിന്റെ മകനെയും ഒപ്പം കൂട്ടിയോ?

മലയാള സിനിമയുടെ കുഞ്ഞിക്കയായിരുന്നെങ്കില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇന്ന് തെലുങ്ക് സിനിമയുടെ കൂടി നായകനാണ്. ദുല്‍ഖര്‍ നായകനായി അഭിനയിച്ച ആദ്യ തെലുങ്ക് സിനിമ തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. മഹാനടിയിലെ താരപുത്രന്റെ അഭിനയത്തെ പുകഴ്ത്തി പ്രമുഖ സംവിധായകന്മാരും രംഗത്തെത്തിയിരുന്നു.

മലയാളത്തിലെ മെഗാസ്റ്റാറിന്റെ മകനാണ് ദുല്‍ഖര്‍ എങ്കില്‍ തെലുങ്കിലെ മെഗാസ്റ്റാറിന്റെ മകനാണ് രാംചരണ്‍. അടുത്തിടെ രംഗസ്ഥലം എന്ന സിനിമയിലൂടെ റെക്കോര്‍ഡ് കളക്ഷനുമായി രാംചരണ്‍ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ്. ഇരുവരെയും സംബന്ധിച്ച് ആരാധകര്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നൊരു സന്തോഷ വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്.

താരപുത്രന്മാര്‍

താരപുത്രന്മാര്‍

മലയാള സിനിമയില്‍ പ്രമുഖതാരങ്ങളുടെ മക്കളെല്ലാം നായകന്മാരായി അരങ്ങേറ്റം കുറിച്ചത് കൂടുതലും ഈ വര്‍ഷമായിരുന്നു. എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി ദുല്‍ഖര്‍ സല്‍മാന്‍ സിനിമയിലെത്തി തെലുങ്ക് സിനിമാ ലോകത്തെ കൂടി കീഴടക്കിയിരിക്കുകയാണ്. തെലുങ്കിലെ ആദ്യ സിനിമ സൂപ്പര്‍ ഹിറ്റായതോടെ ദുല്‍ഖറിന് അവിടെയും ആരാധകരുടെ തരംഗമാണെന്ന് പറയാം. തെലുങ്ക് സിനിമയില്‍ താരരാജാക്കന്മാരും അവരുടെ താരപുത്രന്മാരും നേരത്തെ തന്നെ അരങ്ങ് കൈയടക്കിയ ഒരു ഇന്‍ഡസട്രിയാണെന്നുള്ളതാണ്. അവിടെയാണ് ദുല്‍ഖറിന്റെ വിസ്മയം നടന്നത്.

മെഗാസ്റ്റാറിന്റെ മക്കള്‍

മെഗാസ്റ്റാറിന്റെ മക്കള്‍

മലയാളത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെങ്കില്‍ തെലുങ്കില്‍ ചിരഞ്ജീവിയാണ്. ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍ നായകനായി അഭിനയിച്ച സിനിമ സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. അതിനൊപ്പമാണ് ദുല്‍ഖറിന്റെ സിനിമയും എത്തിയിരിക്കുന്നത്. അവിടെ ഇരു താരപുത്രന്മാരും തമ്മില്‍ മത്സരമാണെന്ന് പറയാമെങ്കിലും മറ്റൊരു സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. കേരളത്തിലും തെലുങ്കിലും ഒരുപോലെ സന്തോഷം നല്‍കുന്ന കാര്യമാണെങ്കിലും ഔദ്യോഗികമായ സ്ഥിതികരണം ഒന്നും ഇനിയും വന്നിട്ടില്ല.

ഇരുവരും ഒന്നിക്കുന്നു...

ഇരുവരും ഒന്നിക്കുന്നു...

ദുല്‍ഖര്‍ സല്‍മാനും രാംചരണും ഒന്നിക്കുന്ന സിനിമ വരാന്‍ പോവുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കെഎസ് രവിചന്ദ്രയാണ് താരപുത്രന്മാരെ നായകന്മാരാക്കി ഒരു മാസ് സിനിമ സംവിധാനം ചെയ്യുന്നത്. കെ ചക്രവര്‍ത്തി തിരക്കഥ എഴുതുന്ന സിനിമയില്‍ തമിഴിലെ ഒരു പ്രമുഖ താരം കൂടി ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും ഇനിയും പുറത്ത് വിട്ടിട്ടില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രണ്ട് സംസ്ഥാനങ്ങളിലെയും സിനിമാ പ്രേമികള്‍..

ദുല്‍ഖറുമായുള്ള സൗഹൃദം

ദുല്‍ഖര്‍ സല്‍മാന് തെലുങ്ക് സിനിമയില്‍ നിന്നും നിരവധി സൗഹൃദങ്ങളാണുള്ളത്. മുന്‍പ് റാണ ദഗ്ഗുപതി ദുല്‍ഖറിന്റെ മകളെ കാണാന്‍ എത്തിയതും മറ്റും വാര്‍ത്തയില്‍ നിറഞ്ഞിരുന്നു. വിക്രം പ്രഭു, റാണ ദഗ്ഗുപതി, രാംചരണ്‍ എന്നിങ്ങനെ താരപുത്രന്മാരുമായി ദുല്‍ഖറിന് നല്ല സൗഹൃദമായിരുന്നു. മഹാനടിയുടെ ടബ്ബിംഗ് നടക്കുന്ന സമയത്ത് രാംചരണിനെ കാണാന്‍ ദുല്‍ഖര്‍ പോയിരുന്നു. ഇരുവരും ഒന്നിച്ചിരിക്കുന്ന ചിത്രം രാംചരണ്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളായി മമ്മൂട്ടിയും ചിരഞ്ജീവിയും എത്രമാത്രം ആത്മാര്‍ത്ഥ സൗഹൃദം കാത്തു സൂക്ഷിക്കുന്നുവോ അതുപോലെ തന്നെയാണ് മക്കളും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X