മമ്മൂട്ടിയോടും ദുല്‍ഖറിനോടും രാഗോപാല്‍ വര്‍മ മാപ്പ് പറഞ്ഞു
മുംബൈ: ഓ കാതല്‍ കണ്‍മണി കണ്ട ശേഷം ദുല്‍ഖര്‍ സല്‍മാനെ പിതാവ് മമ്മൂട്ടിയുമായി താരതമ്യം ചെയ്ത ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ ഒടുവില്‍ മാപ്പ് പറഞ്ഞു. വിവാദങ്ങള്‍ തുടങ്ങിവെച്ച ട്വിറ്ററില്‍ തന്നെയാണ് വര്‍മ മാപ്പും പറഞ്ഞിരിക്കുന്നത്. തന്റെ വാക്കുകള്‍ വേദനിപ്പിച്ചെങ്കില്‍ ദുല്‍ഖര്‍ സല്‍മാനോടും മമ്മൂട്ടിയോടും മാപ്പ് പറയുന്നു എന്നാണ് വര്‍മയുടെ ട്വീറ്റ്.
ഇതിന് മുമ്പും വിവാദ ട്വീറ്റുകളിട്ടിട്ടുണ്ട് രാം ഗോപാല്‍ വര്‍മ. ചിരഞ്ജീവി, എന്‍ ടി ആര്‍, പവന്‍ കല്യാണ്‍, ജൂനിയര്‍ എന്‍ ടി ആര്‍ എന്നിവരെയൊക്കെ ബന്ധപ്പെടുത്തിയായിരുന്നു ഈ ട്വീറ്റുകള്‍, അതൊന്നും ആരും കാര്യമായി എടുത്തില്ല. പക്ഷേ ട്വീറ്റ് മമ്മൂട്ടിയെയും ദുല്‍ഖര്‍ സല്‍മാനെയും കുറിച്ചായതോടെ കളി മാറി. മലയാളികളെല്ലാം ഇത് ഏറ്റുപിടിച്ചു.

ദുല്‍ഖര്‍ സല്‍മാനും ട്വിറ്ററിലൂടെ തനിക്ക് പറയാനുള്ളത് പറഞ്ഞു. പത്ത് ജന്മം ജനിച്ചാലും വാപ്പച്ചിയുടെ അടുത്തെത്തില്ല താന്‍ എന്നാണ് ദുല്‍ഖര്‍ ട്വീറ്റ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്റെ ഈ ട്വീറ്റിന് പിന്നാലെയാണ് രാം ഗോപാല്‍ വര്‍മ മാപ്പ് പറഞ്ഞത്. ഇത്തരം പ്രയോഗങ്ങള്‍ തനിക്ക് ശീലമാണെന്നായിരുന്നു വര്‍മ ആദ്യം പറഞ്ഞത്.
മഹാനായ നടന്റെ അസാമാന്യനായ മകനെക്കുറിച്ചായിരുന്നു തന്റെ ട്വീറ്റുകള്‍ എന്നും എന്നാല്‍ അത് ചിലര്‍ക്ക് മനസിലായില്ല എന്നും മാപ്പ് പറയുന്നു എന്നും വര്‍മ ട്വീറ്റ് ചെയ്തു. താന്‍ ക്ഷമാപണം നടത്തിയത് മമ്മൂട്ടിയെ അറിയിക്കണമെന്ന് ദുല്‍ഖര്‍ സല്‍മാനെ ട്വിറ്ററില്‍ പറഞ്ഞേല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട് വര്‍മ.


Click it and Unblock the Notifications











