അമ്മയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്തിനാ, ശ്രീ റെഡ്ഡി വിഷയത്തില്‍ പ്രതികരണവുമായി പവന്‍
സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ ശ്രീ റെഡ്ഡിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. വിവാദങ്ങള്‍ തുടരുന്നതിനിടയില്‍ അമ്മയെ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് പവന്‍ കല്യാണ്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് അമ്മയെ വലിച്ചിഴക്കേണ്ടതില്ലെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. അമ്മയെ വലിച്ചിഴച്ചതുമായി ബന്ധപ്പെട്ട് താരത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അമ്മയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ താനെന്തിനാണ് ജീവിച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്.
രാഷ്ട്രീയത്തിലേക്കും സിനിമയിലേക്കും പ്രവേശിക്കുന്നതിന് മുന്‍പ് താന്‍ അമ്മയുടെ മകന്‍ മാത്രമായിരുന്നു. ഈ വിഷയത്തില്‍ അമ്മയെ വലിച്ചിഴയ്‌ക്കേണ്ട യാതൊരു കാര്യവുമില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സംഭവത്തിന് ശേഷമാണ് താരത്തിനും സംവിധായകനുമെതിരെ രൂക്ഷ പ്രതികരണം ഉയര്‍ന്നുവന്നത്.

അമ്മയെ വലിച്ചിഴച്ച സംഭവം തെറ്റായിരുന്നുവെന്ന മനസ്സിലാക്കിയതിന് ശേഷം രാം ഗോപാല്‍ വര്‍മ്മയും ശ്രീ റെഡ്ഡിയും ക്ഷമ പറഞ്ഞിരുന്നു. നേരത്തെ താരം നിരവധി പേര്‍ക്കെതിരെ താരം ആരോപണങ്ങളുന്നയിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തുന്നതിന് പകരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നായിരുന്നു പവന്‍ കല്യാണിന്റെ പ്രതികരണം. ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ചായിരുന്നു പലരും രംഗത്തുവന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് താരം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു പലരും പറഞ്ഞത്.


Click it and Unblock the Notifications











