»   »  മമ്മൂട്ടിയെ ഘോരഘോരം വിമര്‍ശിച്ചയാള്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുമോ, അത് ഞാനല്ല എന്ന് വര്‍മ്മ

മമ്മൂട്ടിയെ ഘോരഘോരം വിമര്‍ശിച്ചയാള്‍ മോഹന്‍ലാലിനെ വിമര്‍ശിക്കുമോ, അത് ഞാനല്ല എന്ന് വര്‍മ്മ

Posted By: Rohini
Subscribe to Filmibeat Malayalam

രാം ഗോപാല്‍ വര്‍മ്മയെ പോലെ ട്വിറ്ററിലൂടെ വിവാദങ്ങളുണ്ടാക്കുന്ന മറ്റൊരു സിനിമാതാരം ഉണ്ടാകില്ല. ഇന്ത്യന്‍ സിനിമയെ ആകെ മൊത്തം ടോട്ടലായി വിമര്‍ശിക്കാനും അതുവഴി വിവാദമുണ്ടാക്കാനും വര്‍മ്മയെ കഴിഞ്ഞിട്ടേയുള്ളൂ.

കളി വീണ്ടും മാറി, തമിഴ്‌നാട്ടില്‍ ആന്റി ക്ലൈമാക്‌സ്... ശശികലയല്ല ഭര്‍ത്താവ് നടരാജന്‍ മുഖ്യമന്ത്രി!!!

കാവ്യ - ദിലീപിന്റെ പുതിയ ഫോട്ടോ വൈറലാകുന്നു, ഇങ്ങനെയൊക്കയേ കാണാന്‍ പറ്റൂ, കണ്ടോളൂ...

എന്നാല്‍ രണ്ട് ദിവസം മുന്‍പ് മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററിലെത്തി എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഒപ്പം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയത്തെ പ്രശംസിച്ച് വര്‍മ്മ ട്വിറ്ററില്‍ എന്ന വാര്‍ത്ത ലാല്‍ ഫാന്‍സും ആഘോഷിച്ചു.

വാര്‍ത്ത വന്നത്

മറ്റ് തെലുങ്ക് നടന്മാര്‍ക്ക് സാധിക്കാത്തത് മൂന്നേ മൂന്ന് ചിത്രങ്ങള്‍ക്കൊണ്ട് മോഹന്‍ലാലിന് സാധിച്ചു എന്നും കനുപാപ്പ (ഒപ്പം മൊഴിമാറ്റിയ ചിത്രം) എല്ലാവരും തീര്‍ച്ചയായും കണ്ടിരിക്കണം എന്നും വര്‍മ്മ ട്വീറ്റ് ചെയ്തു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍.

അത് വ്യാജന്‍

എന്നാല്‍ താന്‍ അങ്ങനെ ഒരു ട്വീറ്റ് ഇട്ടിട്ടില്ല എന്ന് രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കി. വര്‍മയുടെ പേരിലുള്ള വ്യാജ ട്വിറ്റര്‍ എക്കൗണ്ടില്‍ നിന്നാണ് മോഹന്‍ലാലിനെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റ് വന്നത്. ഇത് താനല്ല എന്ന് വര്‍മ്മ പറയുന്നു.

ട്രെയിലര്‍ വന്നപ്പോള്‍

നേരത്തെ ഒപ്പം ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ ട്രെയിലര്‍ മികച്ചതാണെന്ന് രാംഗോപാല്‍ വര്‍മ്മ അഭിപ്രായപ്പെട്ടിരുന്നു. ഇതായിരിക്കാം പുതിയ ട്വീറ്റില്‍ ആശയക്കുഴപ്പം ഉണ്ടായതിന് കാരണം. പാരഡി എന്ന് പ്രൊഫൈല്‍ വിവരത്തോടൊപ്പം ഈ അക്കൗണ്ടില്‍ ചേര്‍ത്തിട്ടുണ്ട്. രാംഗോപാല്‍ വെരിഫൈഡ് അക്കൗണ്ടില്‍ അല്ല ഈ ട്വീറ്റ് വന്നത്.

മമ്മൂട്ടിയെ വിമര്‍ശിച്ചത്

നേരത്തെ ദുല്‍ഖര്‍ സല്‍മാന്റെ ഓകെ കണ്‍മണി എന്ന ചിത്രം തമിഴിലും തെലുങ്കിലും മികച്ച വിജയം നേടിയപ്പോള്‍ മമ്മൂട്ടിയെ വിമര്‍ശിച്ച് വര്‍മ്മ ട്വിറ്ററിലെത്തിയത് വാര്‍ത്തയായിരുന്നു. അച്ഛന്‍ മകനെ കണ്ടു പഠിക്കട്ടെ എന്നായിരുന്നു അന്ന് വര്‍മ്മ പറഞ്ഞത്.

English summary
Ram Gopal Varma to clear up fake profiles on his name

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X